Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്‌ക് ധരിക്കാത്ത സ്ത്രീയെ പോലീസുകാര്‍ നിലത്തിട്ട് ചവിട്ടി; വലിച്ചിഴച്ചു... മകളുടെ മുന്നില്‍വച്ച്, വീഡിയോ

ഭോപ്പാല്‍: മാസ്‌ക് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്ത്രീയെ പോലീസുകാര്‍ മര്‍ദ്ദിച്ചു. ചവിട്ടുകയും കുത്തുകയും നിലത്തിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായി. പോലീസിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. മധ്യപ്രദേശില സാഗര്‍ ജില്ലയിലാണ് സംഭവം. സാഗര്‍ ജില്ലയില്‍ കൊറോണ വ്യാപനം കാരണം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

m

യുവതിയും മകളും പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു. ഈ വേളയിലാണ് പോലീസ് തടഞ്ഞത്. മസ്‌ക് ധരിക്കാത്തത് ചോദിച്ചാണ് പോലീസ് മര്‍ദ്ദനം ആരംഭിച്ചത്. യുവതി കരയുന്നത് വീഡിയോയില്‍ കേള്‍ക്കാം. കാഴ്ചക്കാരില്‍ ആരോ ആണ് മൊബൈലില്‍ വീഡിയോ എടുത്തിരിക്കുന്നത്. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

രണ്ടു പോലീസുകാര്‍ യുവതിയെ അടിച്ചു. കൈ ബലമായി പിടിച്ചായിരുന്നു മര്‍ദ്ദനം. സ്ത്രീ കുതറിയപ്പോള്‍ വീണ്ടം മര്‍ദ്ദിച്ചു. വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതോടെ സ്ത്രീ റോഡില്‍ വീണു. എഴുന്നേല്‍ക്കാന്‍ നോകുമ്പോഴും പോലീസ് മര്‍ദിച്ചു. ഒരു വനിതാ പോലീസ് ഓഫീസര്‍ സ്ത്രീയെ പോലീസ് വാഹനത്തില്‍ കയറ്റാനും ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. സ്ത്രീ അതിന് തയ്യാറായില്ല. സ്ത്രീയെ മര്‍ദ്ദിക്കുന്നത് കണ്ട് മകള്‍ കരയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സ്ത്രീയെ മുടിപിടിച്ച് നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു പോലീസ്.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് പോലീസ് ജനങ്ങളെ ആക്രമിക്കുന്ന സംഭവം മധ്യപ്രദേശില്‍ ആദ്യത്തേതല്ല. മാസ്‌ക് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് രണ്ടു പോലീസുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത് ഏപ്രില്‍ ആറിനാണ്. ഇന്‍ഡോറിലായിരുന്നു ഈ സംഭവം.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+