കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പൂട്ടും, കോണ്‍ഗ്രസ് കിടുക്കും; 16 സീറ്റുകളില്‍ പ്രത്യേക പദ്ധതിയുമായി കമല്‍നാഥും സംഘവും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ വീറും വാശിയും ഏറെയാണ്. ജ്യോതിരാധിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട 22 എംഎല്‍എമാരുടേത് ഉള്‍പ്പട്ടെ 24 സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ മധ്യപ്രദേശ് നിയമസഭയില്‍ 107 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിവരാജ് സിങ് ചൗഹാന് മുന്നില്‍ പ്രതിസന്ധികള്‍ ഉയരും.

ഭരണം മാറിയതിനൊപ്പം

ഭരണം മാറിയതിനൊപ്പം

നേരത്തെ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്തുണച്ച എസ്പി, ബിഎസ്പി അംഗങ്ങളും ഏതാനും സ്വതന്ത്രരും ഭരണം മാറിയതിനൊപ്പം കൂറും മാറ്റിയിട്ടുണ്ട്. നിലവില്‍ ഇവര്‍ ഇപ്പോള്‍ സര്‍ക്കാറിന് പിന്തുണ നല്‍കുന്നുണ്ടെങ്കില്‍ ഇത് എത്രത്തോളം കാലം എന്ന കാര്യത്തില്‍ ബിജെപിക്കും ഉറപ്പില്ല.

116 ല്‍ എത്താന്‍

116 ല്‍ എത്താന്‍

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് കേവല ഭൂരിപക്ഷത്തിനുള്ള കടമ്പയായ 116 ല്‍ എത്താന്‍ കഴിയാത്ത ഏത് സാഹചര്യവും ബിജെപിക്ക് മുന്നില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഈ ഒരു സാഹചര്യം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്‍റേയും പ്രവര്‍ത്തനം. നിലവില്‍ 93 അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് പക്ഷത്ത് ഉള്ളതെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം 9 ല്‍ താഴേക്ക് ഒതുക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് മുന്നിലും സാധ്യതകള്‍ തെളിയും.

 16 സീറ്റിലെങ്കിലും

16 സീറ്റിലെങ്കിലും

ഏറ്റവും കുറഞ്ഞത് 16 സീറ്റിലെങ്കിലും വിജയിച്ചാല്‍ മാത്രമേ അധികാരത്തില്‍ തിരിച്ചെത്തുക എന്ന സാധ്യതകള്‍ പോലും കോണ്‍ഗ്രസിന് മുന്നില്‍ പ്രത്യക്ഷപ്പെടു. ഇത്രയും സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ എസ്പി, ബിഎസ്പി അംഗങ്ങളുടേയും സ്വതന്ത്രരുടേയും പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടുക്കൊണ്ടിരിക്കുന്നത്.

പാര്‍ട്ടിക്ക് കഴിയും

പാര്‍ട്ടിക്ക് കഴിയും

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മേധാവിത്വം നേടുക എന്നത് മധ്യപ്രദേശ് കോണ്‍ഗ്രസിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന കാര്യമാണ്. മറ്റാരേക്കാളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ഇക്കാര്യം നന്നായി അറിയാം. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വെല്ലുവിളികളേയും മറികടക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

Recommended Video

cmsvideo
Amit Shah asks why Congress still has Emergency mindset | Oneindia Malayalam
പ്രത്യേക പദ്ധതി

പ്രത്യേക പദ്ധതി

മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിജയ സാധ്യതകളും വ്യക്തമാക്കി സ്വകാര്യ സർവേ കമ്പനി തയ്യാറാക്കിയ റിപ്പോർട്ടിന് ശേഷം ഉപതിരഞ്ഞെടുപ്പിനായി പ്രത്യേക പദ്ധതികള്‍ക്കാണ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായി കമൽ നാഥ് രൂപം കൊടുത്തിരിക്കുന്നത്. മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടായിരുന്നു സര്‍വ്വേ കമ്പനി തയ്യാറാക്കിയത്.

സർവേയിൽ

സർവേയിൽ


സർവേയിൽ കോൺഗ്രസ് ദുർബലമാണെന്ന് കണ്ടെത്തിയ 16 സീറ്റുകളില്‍ പ്രത്യേക പദ്ധതിയാണ് നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. ഈ 16 സീറ്റുകളും ഗ്വാളിയർ-ചമ്പൽ ഡിവിഷന്റെ ഭാഗമാണ്, ജ്യോതിരാധിത്യ സിന്ധ്യയുടെ ശക്തികേന്ദ്രമാണ് ഈ മേഖല. സിന്ധ്യയും അനുയായികളും കൂട്ടത്തോടെ പാര്‍ട്ടി വിട്ടതാണ് മേഖലയില്‍ കോണ്‍ഗ്രസിന്‍റെ ശക്തി ചോര്‍ത്തിയത്.

പ്രത്യേക മേല്‍നോട്ടം

പ്രത്യേക മേല്‍നോട്ടം

കമല്‍നാഥിന്‍റെ പ്രത്യേക മേല്‍നോട്ടത്തിലാണ് പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലങ്ങള്‍ തിരിച്ച് മുൻ മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും ചുമതല നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ശക്തി ദുർബലമായ ബൂത്തുകൾ ശക്തിപ്പെടുത്താനും ഒരാഴ്ചയ്ക്കുള്ളിൽ പ്രവൃത്തനഫലം നേരിട്ട് റിപ്പോർട്ട് ചെയ്യാനും കമല്‍നാഥ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രാദേശിക നേതാക്കള്‍ക്ക്

പ്രാദേശിക നേതാക്കള്‍ക്ക്

മണ്ഡ‍ലങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന തലത്തിലെ കൂടിയാലോചനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം പാർട്ടി ദേശീയ പ്രസിഡന്റിന് കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മണ്ഡലങ്ങളില്‍ പ്രാദേശിക നേതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളും ചുമതലകളും നല്‍കിയേക്കും.

സിന്ധ്യയും എംഎല്‍എമാരും

സിന്ധ്യയും എംഎല്‍എമാരും

സിന്ധ്യയും എംഎല്‍എമാരും പാര്‍ട്ടി വിട്ടെങ്കിലും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോവുന്നത് എന്ത് വിലകൊടുത്തു തടയണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിന്നാല്‍ പുറമെ നിന്നുള്ള നേതാക്കള്‍ക്ക് മണ്ഡലങ്ങളില്‍ എത്തി പ്രവര്‍ത്തിക്കുന്നതിന് പരിമിതിയുണ്ട്.

കണ്ടെത്തി ഒഴിവാക്കണം

കണ്ടെത്തി ഒഴിവാക്കണം

അതിനാല്‍ പ്രാദേശിക നേതാക്കള്‍ ബൂത്ത് തലത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണമെന്നാണ് നിര്‍ദ്ദേശം. ബൂത്ത് തലത്തില്‍ കമ്മറ്റികള്‍ ഉടച്ചു വാര്‍ക്കാനും നിര്‍ദ്ദേശം ഉണ്ട്. പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ കഴിയുന്നവരെ പരമാവധി സഹകരിപ്പിക്കുകന്നതിനോടൊപ്പം സിന്ധ്യയുടെ ചാരന്‍മാരായി കടന്നു കൂടാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

മണ്ഡലങ്ങള്‍

മണ്ഡലങ്ങള്‍

മൊറീന ജില്ലയിലെ ജോറ, സുമാവലി, മൊറീന, ദിമാനി, അംബ, ഭീന്ദ് ജില്ലയിലെ മെഹ്ഗാവ്, ഗോഹാദ് സീറ്റുകൾ, സാഗറിന്റെ സുർകി സീറ്റ്, ഗ്വാളിയോർ ജില്ലയിലെ ഗ്വാളിയോർ, ഗ്വാളിയർ ഈസ്റ്റ് സീറ്റുകൾ, ഗ്വാളിയോർ ഗ്രാമത്തിലെ ഡാബ്ര സീറ്റ്, ഡാറ്റിയ ജില്ല ശിവപുരി ജില്ലയിലെ ഭണ്ഡർ സീറ്റ് എന്നിവ ഉൾപ്പെടുന്നു. കി കരേര, പോഹ്രി, ബമോറി സീറ്റുകളും അശോക്നഗർ ജില്ലയിലെ അശോക്നഗർ, മുങ്കാവലി എന്നീ സീറ്റുകള്‍ക്കായാണ് കോണ്‍ഗ്രസ് പ്രത്യേക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 ദില്ലിയിൽ 24 മണിക്കൂറിനുള്ളിൽ 3,390 പുതിയ രോഗികൾ: കുത്തനെ ഉയർന്ന് കൊറോണ വൈറസ് ബാധിതർ ദില്ലിയിൽ 24 മണിക്കൂറിനുള്ളിൽ 3,390 പുതിയ രോഗികൾ: കുത്തനെ ഉയർന്ന് കൊറോണ വൈറസ് ബാധിതർ

 വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ സെറ്റുകൾ സ്കൂളിന് കൈമാറി പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്സാപ്പ് കൂട്ടായ്മ വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ സെറ്റുകൾ സ്കൂളിന് കൈമാറി പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്സാപ്പ് കൂട്ടായ്മ

English summary
madhya pradesh; Congress prepare special plans for 16 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X