കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷിക്കുന്ന ഗ്രാമം; വേശ്യാവൃത്തിക്ക് ഒരാള്‍ കൂടി!! പച്ച മാംസത്തിലെ വരുമാനം

വേശ്യാവൃത്തിക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ നിന്ന് പെണ്‍കുട്ടികളെ പണം കൊടുത്ത് ഇവിടെ എത്തിക്കുകയും ചെയ്യുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

ഭോപാല്‍: പെണ്‍ഭ്രൂണ ഹത്യയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. പിറക്കുന്നതിന് മുമ്പ് തന്നെ കൊല്ലുന്ന ഈ ക്രൂരകൃത്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണ്. എന്നാല്‍ ഇവിടെ ഇതാ വേറിട്ടൊരു ഗ്രാമം. പെണ്‍കുട്ടികള്‍ ജനിക്കുന്നത് ആവേശമാണ്, ആണ്‍കുട്ടികള്‍ പിറന്നാല്‍ ഇല്ലാത്ത ആഘോഷം. സര്‍ക്കാരിന്റെ പദ്ധതിയുടെ ഫലമൊന്നുമല്ല ഇത്.

 അവളുടെ ലക്ഷ്യം മറ്റെന്തോ!! ഹസിന്‍ ഏതറ്റം വരെ പോകുമെന്ന് നോക്കട്ടെയെന്ന് ഷമി!! അവളുടെ ലക്ഷ്യം മറ്റെന്തോ!! ഹസിന്‍ ഏതറ്റം വരെ പോകുമെന്ന് നോക്കട്ടെയെന്ന് ഷമി!!

പരപുരുഷന്റെ കാമ പൂര്‍ത്തീകരണത്തിന് ഒരാള്‍ കൂടി പിറന്നിരിക്കുന്നു എന്നതാണ് ഈ സന്തോഷത്തിന്റെ അടിസ്ഥാനം. അതുവഴി കുടുംബത്തിന് പുതിയ വരുമാനമാര്‍ഗവും വന്നിരിക്കുന്നു. മധ്യപ്രദേശിലെ ബഞ്ചാഡ സമുദായത്തിന്റെ രീതികള്‍ തികച്ചും വ്യത്യസ്തമാണ്. നമ്മുടെ രാജ്യത്ത് തന്നെയാണോ ഇങ്ങനെ നടക്കുന്നതെന്ന് മൂക്കത്ത് വിരല്‍ വയ്ക്കുന്നതാണ് ഈ സമുദായത്തിന്റെ അവസ്ഥ...

വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; എംഎല്‍എമാര്‍ കൊമ്പുകോര്‍ക്കുന്നു!! ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; എംഎല്‍എമാര്‍ കൊമ്പുകോര്‍ക്കുന്നു!! ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍

വരുമാനമാര്‍ഗം

വരുമാനമാര്‍ഗം

കുടുംബത്തിലെ സ്ത്രീകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഈ സമുദായത്തിനിടയില്‍ ഒരു തെറ്റായി പരിഗണിക്കാറില്ല. ഇവര്‍ക്ക് സ്ത്രീ ശരീരം വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ പെണ്‍കുഞ്ഞ് പിറക്കുന്നത് സന്തോഷവുമാണ്. കുടുംബത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരാള്‍ കൂടി എത്തിയല്ലോ!! മധ്യപ്രദേശിലെ രത്‌ലം, മാന്‍ഡ്‌സോര്‍, നീമച്ച് ജില്ലകളിലാണ് ഈ സമുദായത്തില്‍പ്പെട്ടവര്‍ കൂടുതലായി താമസിക്കുന്നത്. ജീവിത വരുമാനത്തിന് ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത് വേശ്യാവൃത്തിയാണ്. അതുവഴി കിട്ടുന്ന പണമാണ് ഇവര്‍ വീട് വയ്ക്കല്‍ മുതല്‍ വസ്തു വാങ്ങല്‍ വരെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

കൗമാരം കഴിഞ്ഞാല്‍

കൗമാരം കഴിഞ്ഞാല്‍

വര്‍ഷങ്ങളായി ഈ സമുദായത്തില്‍പ്പെട്ടവരുടെ ജീവതോപാധിയാണ് വേശ്യാവൃത്തി. കൗമാരം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കും. കുടുംബത്തിലെ പുരുഷന്‍മാര്‍ ഈ വരുമാനം ഉപയോഗിച്ച് ജീവിക്കും. വേശ്യാവൃത്തി മാത്രമല്ല ഈ ജില്ലകളിലെ കുപ്രസിദ്ധമാക്കുന്നത്. മയക്കുമരുന്ന് കേന്ദ്രങ്ങളും നിരവധിയാണിവിടെ. കറുപ്പ് ഉല്‍പ്പാദനം വന്‍തോതില്‍ നടക്കുന്നു. എല്ലാത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബഞ്ചാഡ സമുദായക്കാര്‍ തന്നെയെന്ന് നയി അഭാ സമാജിക് ചേത്‌ന സമിതി കോ ഓര്‍ഡിനേറ്റര്‍ ആകാശ് ചൗഹാന്‍ പറയുന്നു. ബഞ്ചാഡക്കാര്‍ക്കിടയിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയാണിത്.

യുവാക്കള്‍ക്ക് ജോലി?

യുവാക്കള്‍ക്ക് ജോലി?

ബഞ്ചാഡ സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ജോലിക്ക് പോകുന്നത് കുറവാണ്. ഇവര്‍ക്ക് വരുമാന മാര്‍ഗങ്ങളില്ല. കുടുംബത്തിലെ പ്രധാന വരുമാന മാര്‍ഗം കണ്ടെത്തുന്നത് സ്ത്രീകളാണ്. അവര്‍ രാവിലെ മുതല്‍ അണിഞ്ഞൊരുങ്ങി നില്‍ക്കും. ശരീരം വില്‍ക്കലാണ് ജോലി. ഇങ്ങനെ കിട്ടുന്ന പണം പുരുഷന്‍മാര്‍ക്ക് നല്‍കും. വളരെ മ്ലേഛമായ ജീവിത രീതിയാണ് ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഇവരുടെ ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുകള്‍ ജനിച്ചാല്‍ ആഘോഷങ്ങള്‍ നടക്കുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സമ്പ്രദായമായതിനാല്‍ പെണ്‍കുട്ടികള്‍ക്കും അറിയാം, അവരുടെ ഭാവിയെ പറ്റി.

75 ഗ്രാമങ്ങളില്‍

75 ഗ്രാമങ്ങളില്‍

മധ്യപ്രദേശിലെ മൂന്ന് ജില്ലകളിലായി 75 ഗ്രാമങ്ങളില്‍ ബഞ്ചാഡ സമുദായക്കാര്‍ താമസിക്കുന്നുണ്ട്. 23000 ത്തിലധികം പേര്‍ സമുദായത്തിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 65 ശതമാനവും സ്ത്രീകളാണ്. മാന്‍ഡ്‌സോര്‍ ജില്ലയില്‍ ബഞ്ചാഡക്കാര്‍ 3435 പേരാണുള്ളത്. ഇതില്‍ 2243 പേര്‍ സ്ത്രീകളാണ്. പുരുഷന്‍മാരേക്കാള്‍ ഇരട്ടിയാണ് സ്ത്രീകള്‍ എന്ന് ചുരുക്കം. രാജ്യത്തെ മറ്റു ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ കൂടുതലാണിവിടെ. പെണ്‍കുട്ടികള്‍ക്ക് ഇവര്‍ നല്‍കുന്ന പ്രാധാന്യമാണിത് കാണിക്കുന്നത്. പക്ഷേ നിന്ദ്യമായതാണ് ഇതിന്റെ പിന്നിലെ കാരണമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ വരെ സമ്മതിക്കുന്നു.

പണം കൊടുത്ത് എത്തിക്കും

പണം കൊടുത്ത് എത്തിക്കും

സ്വന്തം സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നുവെന്നത് മാത്രമല്ല, ഈ ഗ്രാമങ്ങളിലെ പ്രശ്‌നം. വേശ്യാവൃത്തിക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ നിന്ന് പെണ്‍കുട്ടികളെ പണം കൊടുത്ത് ഇവിടെ എത്തിക്കുകയും ചെയ്യുന്നുണ്ട്. നവജാത ശിശുക്കളെയാണ് വാങ്ങുന്നത്. മുതിര്‍ന്നാല്‍ മറ്റു സ്ത്രീകളെ പോലെ ഇവരും ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടും. നേരത്തെ പോലീസ് നീമച്ചില്‍ നടത്തിയ റെയ്ഡില്‍ ആറ് വയസുകാരിയെ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നുവെന്ന് അഭിഭാഷകന്‍ അമിത് ശര്‍മ പറയുന്നു. മേഖലയില്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ പോലീസ് സഹായത്തോടെ നടപ്പാക്കി വരികയാണ് സര്‍ക്കാര്‍. വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അധികാരികര്‍ പറയുന്നു.

കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും! ഉറക്കം പറയുന്നത്കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും! ഉറക്കം പറയുന്നത്

English summary
Madhya Pradesh's Banchhada community celebrates birth of girls but for flesh-trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X