മോഷ്ടിച്ചത് ലക്ഷക്കണക്കിന് രൂപയും ലാപ്‌ടോപ്പും; സന്തോഷത്തില്‍ മതിമറന്ന് ഡാന്‍സ് കളിച്ച് കള്ളന്‍
ഭോപ്പാല്‍: മോഷണത്തിന് ശേഷം നൃത്തം കളിച്ച് കള്ളന്റെ ആഘോഷം. മധ്യപ്രദേശിലെ ശിവപുരിയില്‍ ആണ് സംഭവം. ഒരു കടയില്‍ നിന്ന് പണവും ലാപ്ടോപ്പും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും മോഷ്ടിച്ചതിന് ശേഷമാണ് ഇയാള്‍ നൃത്തം ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഖനിയന്‍ധന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ ബുധനാഴ്ച ആണ് മോഷണം നടന്നത്. കടയുടെ ഉടമ വികാസ് ജെയിന്‍ വൈകുന്നേരം കട പൂട്ടി പുറത്തിറങ്ങിയിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോള്‍ ആണ് പൂട്ടുകള്‍ തകര്‍ത്തതായും ലാപ്ടോപ്പും പണവും മറ്റ് ചില രേഖകളും സാധനങ്ങളും കാണാതായതായും കണ്ടെത്തി.

സംഭവത്തില്‍ വികാസ് ജെയിനിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ കടയിലെത്തി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് നൃത്തം ചെയ്യുന്ന കള്ളനെ കണ്ടെത്തിയത്. കറുത്ത ഫുള്‍സ്ലീവ് ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചയാളാണ് നൃത്തം ചെയ്യുന്നത്.
അതേസമയം സി സി ടി വി ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ നൃത്തം ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് അല്‍പ നേരം ക്യാമറയില്‍ നോക്കി നിന്ന ഇയാള്‍ എന്തോ വായിലിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം പ്രതിയെ പിടികൂടാന്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ് എന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications