കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ഇടക്കാല തെരഞ്ഞടുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ പാര്‍ട്ടികള്‍

Google Oneindia Malayalam News

ഇന്‍ഡോര്‍: രാഷ്ട്രീയ നാടകങ്ങള്‍ ഏറെ അരങ്ങേറിയ മധ്യപ്രദേശില്‍ ഒരു ഇടവേളക്കു ശേഷം ഇടക്കാല തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌.നംവംബര്‍ മൂന്നിന്‌ സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വലിയ പ്രതീക്ഷയാണ്‌ വെച്ച്‌ പുലര്‍ത്തുന്നത്‌. 28 സീറ്റുകളിലും വിജയിക്കാനാകുമെന്നാണ്‌ ഇരുപാര്‍ട്ടികളും കണക്കുകൂട്ടുന്നത്‌. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു ഒന്നും ബാക്കിയില്ല എന്നായിരുന്നു മുന്‍ കോണ്‍ഗ്രസ്‌ നേതാവും നിലവില്‍ ബിജെപി എംപിയുമായ ജ്യോതിരാധിത്യ സിന്ധ്യയുടെ പ്രതികരണം. താനും മുഖ്യമന്ത്രി ശിവരാജ്‌ സിങ്ങ്‌ ചൗഹാനും ഒരുമിച്ച്‌ കൈകോര്‍ക്കുമ്പോള്‍ പിന്നെ പ്രതിപക്ഷത്തിന്‌ എന്താണ്‌ പ്രസക്തിയെന്നായിരുന്നു സിന്ധ്യയുടെ പരിഹാസം.

എംല്‍എമാരെ ചാക്കിട്ടുപിടിക്കുന്നതിലും മദ്യമാഫിയയെ പ്രോത്സാഹിപ്പിക്കുന്നതിലും മാത്രം കോണ്‍ഗ്രസ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ്‌ സിന്ധ്യയുടെ ആരോപണം. ഇടക്കാല തിരഞ്ഞെടുപ്പ്‌ സത്യവും കള്ളവും തമ്മിലുള്ള പോരാട്ടം ആകുമെന്നും സിന്ധ്യ പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പ്‌ വികസനത്തിലേക്കുള്ള പാതയാണെന്ന്‌ പറഞ്ഞ സിന്ധ്യ മുന്‍ കോണ്‍ഗ്‌സ്‌ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ വലിയ ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌. കമല്‍നാഥ്‌ മധ്യപ്രദേശ്‌ ഭരിച്ച 15 മാസ കാലവും സ്വന്തമായി പണം ഉണ്ടാക്കാന്‍ മാത്രമാണ്‌ ശ്രമിച്ചതെന്നും എന്നാല്‍ നിലവിലെ ബി ജെ പി മുഖ്യമന്ത്രിയായ‌ ശിവരാജ്‌സിങ്‌ ചൗഹാന്‍ ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒരുമിച്ചു നില്‍ക്കുന്ന ആളാണെന്നും സിന്ധ്യ പറഞ്ഞു. ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ്‌‌ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ്‌ സിന്ധ്യയുടെ പ്രതികരണം.

sindya

നിലവില്‍ മധ്യപ്രദേശ്‌ നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക്‌ 107 സീറ്റും, കോണ്‍ഗ്രസിന്‌ 88 സീറ്റുകളുമാണ്‌ ഉള്ളത്‌. ഇവരെ കൂടാതെ രണ്ട്‌ സ്വതന്ത്ര എംഎല്‍എമാരും ബിഎസ്‌പി, സമാജ്‌ വാദി പാര്‍ട്ടികളുടെ ഒരോ എംഎല്‍എമാരും നിയമസഭയിലുണ്ട്‌. കഴിഞ്ഞ മാര്‍ച്ചിലാണ്‌ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗഗ്രസ്‌ സര്‍ക്കാരിനെ താഴെയിറക്കി ശിവരാജ്‌ സിങ്‌ ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരമേല്‍ക്കുന്നത്‌. കോണ്‍ഗ്രസിന്റെ ദേശീയ മുഖവും രാഹുല്‍ ഗാന്ധിയുടെ അടുത്ത സ്‌നേഹിതനുമായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ ചേക്കേറിയതോടെയാണ്‌ മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക്‌ കളമൊരുങ്ങിയത്‌. നവംബര്‍ 10നാണ്‌‌ ഇടക്കാലതിരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍.

Recommended Video

cmsvideo
First-generation of vaccines is likely to be imperfect, says UK official | Oneindia Malayalam

English summary
madhyapradesh-by-election-election-take-place-on-november-first-week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X