കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമുഴം മുന്നേയെറിഞ്ഞ് ചൌഹാൻ: മധ്യപ്രദേശിലെ യുവാക്കൾക്ക് ഉടൻ സർക്കാർ ജോലി?

Google Oneindia Malayalam News

ഭോപ്പാൽ: തൊഴിലില്ലായ്മ പ്രശ്നം പ്രാദേശിക തലത്തിൽ പരിഹരിക്കാനുള്ള നീക്കവുമായി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. അതായത് മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് മധ്യപ്രദേശിലെ സർക്കാർ തസ്തികളിലെ ജോലിക്കായി അപേക്ഷിക്കാൻ കഴിയില്ലെന്ന് ചുരുക്കം.

സ്വപനയ്ക്ക് ലൈഫ് മിഷനില്‍ നിന്ന് കിട്ടിയത് മൂന്നരക്കോടി, 3 ദുബായ് യാത്ര, കോണ്‍സുല്‍ ജനറലും......സ്വപനയ്ക്ക് ലൈഫ് മിഷനില്‍ നിന്ന് കിട്ടിയത് മൂന്നരക്കോടി, 3 ദുബായ് യാത്ര, കോണ്‍സുല്‍ ജനറലും......

ഉടൻ ജോലി?

ഉടൻ ജോലി?


ആഗസ്റ്റ് 27ന് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. പ്രാദേശികരായ യുവാക്കൾക്ക് മാത്രമാണ് ജോലി ലഭിക്കുക. ഇതിനുള്ള നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കിവരികയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വീഡിയോയിൽ വ്യക്തമാക്കി.

നിയമഭേദഗതി

നിയമഭേദഗതി


തൊഴിലില്ലായ്മ വർധിച്ച് വരുമ്പോൾ സംസ്ഥാനത്ത് പ്ലസ്ടു പാസായാവർക്ക് ജോലി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ സർക്കാർ ഭേദഗതിയും ഇതിനൊപ്പം കൊണ്ടും വരും. സംസ്ഥാനത്തെ പ്ലസ്ടു സർട്ടിഫിക്കറ്റുള്ള യുവാക്കൾക്കായി സർക്കാർ ജോലിയിൽ സംവരണം കൊണ്ടുവരുന്നതായി ചൊവ്വാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുന്നത്.

 സ്വാഗതാർഹമെന്ന്

സ്വാഗതാർഹമെന്ന്


മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കാർഷിക മന്ത്രി കമൽ പട്ടേൽ രംഗത്തെത്തിയിട്ടുണ്ട്. ഇത് സ്വാഗതാർഹമായ നടപടിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. 2018ൽ കമൽനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സ്വകാര്യമേഖലയിലെ 70 ശതമാനം ജോലികളും സംസ്ഥാനത്തെ യുവാക്കൾക്കായി മാറ്റിവെക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam
വ്യാപത്തെ മറക്കരുത്

വ്യാപത്തെ മറക്കരുത്


സംസ്ഥാനത്തെ യുവാക്കൾക്ക് ജോലി ആവശ്യമാണെന്ന് അവർ മനസ്സിലാക്കിയെന്നാണ് ശിവരാജ് സിംഗ് ചൌഹാന്റെ പ്രഖ്യാപനത്തെക്കുറിച്ച് കോൺഗ്രസ് എംഎൽഎ കുനാൽ ചൌധരി പ്രതികരിച്ചത്. വ്യാപം തട്ടിപ്പിലൂടെ പുറത്ത് നിന്നുള്ളവരെ സർക്കാർ ജോലികളിലേക്ക് തള്ളിക്കയറ്റിയത് അവർ ഓർക്കുന്നില്ലെന്നും എംഎൽഎഎയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ


മധ്യപ്രദേശിലെ തൊഴിലില്ലായ്മ നിരക്ക് 28ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നും ചൌധരി ആരോപിച്ചു. അതുകൊണ്ട് കേവലം പ്രഖ്യാപനങ്ങൾ മതിയാവില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ ശരിയായ സംവിധാനങ്ങൾ തന്നെ ആവശ്യമായി വരുമെന്നും ചൌധരി ചൂണ്ടിക്കാണിച്ചു. കോൺഗ്രസ് സർക്കാർ സ്വകാര്യ മേഖലയിൽ യുവാക്കൾക്ക് ജോലി ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഒഴിവുകൾ ആദ്യം പരസ്യപ്പെടുത്തുന്നുണ്ടെന്ന് അവർ ഉറപ്പാക്കേണ്ടതുണ്ടെന്നും അത് മധ്യപ്രദേശിൽ സംഭവിക്കുന്നില്ലെന്നും ചൌധരി ആരോപിച്ചു.

English summary
Madhyapradesh Chief minister Shivraj Sigh Chuhan announces reservation local youth in govt jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X