കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിക്ക് മുമ്പിൽ മുട്ട് മടക്കി കോൺഗ്രസ്; രണ്ട് സീറ്റുകൾ ചെറുതല്ല, ചർച്ചയ്ക്ക് തയ്യാർ

Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് നീക്കത്തിൽ ക്ഷുഭിതയാണ് മായാവതി. ബിഎസ്പിയുടെ ശക്തനായ സ്ഥാനാർത്ഥി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതാണ് മായാവതിയെ ചൊടിപ്പിച്ചത്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥിയെ മറുകണ്ടം ചാടിച്ച കോൺഗ്രസ് നടപടിയിൽ മായാവതി കടുത്ത അതൃപ്ചി രേഖപ്പെടുത്തുകയും കോൺഗ്രസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

പുതിയ സാഹചര്യത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പോലും മായാവതി ഭീഷണി മുഴക്കിയിട്ടുണ്ട്. മായാവതിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടിടിച്ചു തുടങ്ങിയ കമൽനാഥ് സർക്കാർ പിന്തുണ ഉറപ്പിക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ്.

 പെൺകുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്കയുടെ കുഞ്ഞുടുപ്പിട്ട ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽമീഡിയ, വിമർശനം പെൺകുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്കയുടെ കുഞ്ഞുടുപ്പിട്ട ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽമീഡിയ, വിമർശനം

ബിഎസ്പി സ്ഥാനാർത്ഥി കോൺഗ്രസിൽ

ബിഎസ്പി സ്ഥാനാർത്ഥി കോൺഗ്രസിൽ

ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥിയ ആയിരുന്ന ലോകന്ദ്രസിങ് രജ്പുതാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2002 മുതൽ ജ്യോതിരാദിസ്യ സിന്ധ്യ വിജയിച്ചു പോന്നിരുന്ന മണ്ഡലമാണ് ഗുണ. സിന്ധ്യാ രാജകുടുംബത്തിന് ശക്തമായ സ്വാധീനമാണ് മണ്ഡലത്തിൽ ഉള്ളത്.

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

ബിഎസ്പിയുടെ ശക്തനായ യുവ നേതാവാണ് ലോകേന്ദ്ര സിംഗ് രജ്പുത്. ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തിനാണ് ലോകേന്ദ്ര സിംഗ് കോൺഗ്രസ് അംഗത്വം എടുത്തത്. ബിഎസ്പിയുടെ ചുല നിലപാടുകളോടുള്ള അതൃപ്തിയാണ് ലോകേന്ദ്ര പാർട്ടി വിടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

എസ്പി- ബിഎസ്പി സഖ്യം

എസ്പി- ബിഎസ്പി സഖ്യം

മധ്യപ്രദേശിൽ കാര്യമായ സ്വാധീനമില്ലെങ്കിലും ഉത്തർ പ്രദേശിലേതിന് സമാനമായി എസ്പി- ബിഎസ്പി സഖ്യമാണ് ഇവിടെയും മത്സരിക്കുന്നത്. കോൺഗ്രസും ബിജെപിയും നേർക്കു നേർ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴുത്തുമെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

പൊട്ടിത്തെറിച്ച് മായാവതി

പൊട്ടിത്തെറിച്ച് മായാവതി

15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് മധ്യപ്രദേശിൽ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരിന് ബിഎസ്പി പിന്തുണ നൽകുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് എടുത്തതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പിന്തുണ തുടരുന്ന കാര്യത്തിൽ പുനരാലോചന നടത്തുമെന്നാണ് മായാവതി പറയുന്നത്.

ഭൂരിപക്ഷമില്ല

ഭൂരിപക്ഷമില്ല

230 അംഗ നിയമസഭയിൽ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് ലഭിച്ചതാകട്ടെ 113 സീറ്റുകളും. നാല് സ്വതന്ത്ര്യന്മാരുടെയും 2 ബിഎസ്പി എംഎൽഎമാരുടെയും ഒരു എസ്പി എംഎൽഎയുടെയും പിന്തുണയോടുകൂടിയാണ് കോൺഗ്രസ് ഭരണം. അതുകൊണ്ട് തന്നെ മായാവതിയുടെ ഭീഷണിക്ക് മുമ്പിൽ കോൺഗ്രസിന് മുട്ടിടിച്ച് തുടങ്ങിയിരിക്കുകയാണ്.

 പിന്തുണ പിൻവലിച്ചാൽ

പിന്തുണ പിൻവലിച്ചാൽ

മായാവതി പിന്തുണ പിൻവലിച്ചാൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 118 ആയി മാറും. സർക്കാർ താഴെ വീഴില്ലെങ്കിലും എന്നാൽ സ്വതന്ത്ര്യന്മാരുടെ പിന്തുണയിൽ കോൺഗ്രസിന് വലിയ വിശ്വാസമില്ല. 109 സീറ്റുകളുള്ള ബിജെപി ഒരു അട്ടിമറി നടത്താനുള്ള സാധ്യത തളളിക്കളയാനാകില്ല.

അനുനയ നീക്കവുമായി കമൽനാഥ്

അനുനയ നീക്കവുമായി കമൽനാഥ്

അധികാരം നിലനിർത്താൻ മായാവതിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു കമൽനാഥ്. എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ സംസാരിച്ച് തീർക്കാമെന്ന് അദ്ദേഹം പറയുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഇരു പാർട്ടികളുടെയും ലക്ഷ്യം, അതുകൊണ്ട് തന്നെ കോൺഗ്രസും-ബിഎസ്പിയും ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് കമൽനാഥ് ആവശ്യപ്പെട്ടത്. ബിഎസ്പിയുടെയും കോൺഗ്രസിന്റെയും ആശയങ്ങൾ ഒന്നാണെന്നും കമൽനാഥ് ചൂണ്ടിക്കാട്ടി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
''Any misunderstanding will be sorted out", Madhyapradesh CM Kamalanath respond to Mayawati's threat to bring down his government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X