കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ അപ്രതീക്ഷിത നീക്കവുമായി കമൽനാഥ് സർക്കാർ; ബിജെപിക്ക് കത്തയച്ചു, പിന്തുണ വേണം

Google Oneindia Malayalam News

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ മധ്യപ്രദേശിൽ കൈവിട്ട ഭരണം തിരിച്ചു പിടിക്കാൻ ബിജെപി കരുനീക്കങ്ങൾ തുടങ്ങിയിരുന്നു. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർ ആനന്ദിബെൻ പട്ടേലിന് കത്തയച്ചു. എന്നാൽ ബിജെപി നീക്കങ്ങളെ പൊളിച്ചടുക്കാനായി എന്നാണ് മുഖ്യമന്ത്രി കമൽനാഥ് അവകാശപ്പെടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ നീക്കം ശക്തമാക്കിയിരുന്നു ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിക്കുന്നത്. പ്രധാനമായും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന വമ്പൻ പ്രഖ്യാപനം. ബിജെപിയുടെ ആരോപണങ്ങൾക്ക് വായടപ്പിച്ച് മറുപടി നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി കമൽനാഥ്.

അമേഠിയിലും വയനാട്ടിലും രാഹുല്‍ ജയിക്കും! കേരളത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍, വേറിട്ട പ്രവചനംഅമേഠിയിലും വയനാട്ടിലും രാഹുല്‍ ജയിക്കും! കേരളത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍, വേറിട്ട പ്രവചനം

കാർഷിക കടങ്ങൾ

കാർഷിക കടങ്ങൾ

കഴിഞ്ഞ വർഷം അവസാനത്തോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരത്തിലെത്തിയ ഉടൻ തന്നെ കമൽനാഥ് സർക്കാർ കാർഷിക കടങ്ങൾ എഴുതിത്തള്ളിയാണ് ഭരണം തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

കർഷകരെ വഞ്ചിച്ചു

കർഷകരെ വഞ്ചിച്ചു

അധികാരത്തിലേറി 10 ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ ലക്ഷകണക്കിന് കര്‍ഷകരെ വഞ്ചിച്ചുവെന്നായിരുന്നു മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ശിവരാജ് സിംഗ് ചൗഹാൻ ഈ ആരോപണം ശക്തമാക്കുകയായിരുന്നു.

തെളിവുമായി കോൺഗ്രസ് നേതാക്കൾ

തെളിവുമായി കോൺഗ്രസ് നേതാക്കൾ

സംസ്ഥാനത്തെ 21 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം വായ്പാ ഇളവ് ലഭിച്ച 21 ലക്ഷം ആളുകളുടെ പേരുവിവരങ്ങൾ അടങ്ങിയെ തെളിവുമായി തുറന്ന ജീപ്പിൽ ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടിലെത്തിയാണ് കോൺഗ്രസ് നേതാക്കൾ ഇതിന് മറുപടി നൽകിയത്.

കത്തയച്ചു

കത്തയച്ചു

കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളെയും കാർഷിക കടങ്ങൾ എഴുതിത്തള്ളിയില്ലെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി ശിവരാജ് സിംഗ് ചൗഹാന് കത്തയച്ചിരിക്കുകയാണ് മുഖ്യമന്ത്രി കമൽനാഥ്. എന്തുകൊണ്ടാണ് സത്യം അംഗീകരിക്കാൻ ബിജെപി മടിക്കുന്നതെന്ന് കത്തിൽ കമൽനാഥ് ചോദിക്കുന്നു.

 തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ?

തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ?

21 ലക്ഷം കർഷകരുടെ കടം കോൺഗ്രസ് സർക്കാർ എഴുതി തള്ളിയെന്നതാണ് വാസ്തവം. പക്ഷെ ബിജെപി അത് അംഗീകരിക്കാൻ തയാറല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ, ഇനിയെങ്കിലും താങ്കളും ബിജെപിയും സത്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,- കത്തിൽ കമൽനാഥ് ചൂണ്ടിക്കാട്ടി.

ബിജെപി എന്ത് ചെയ്തു?

ബിജെപി എന്ത് ചെയ്തു?

അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളിൽ കർഷകർക്കായി ഇത്രയും കാര്യങ്ങൾ ചെയ്യാൻ ബിജെപിക്ക് സാധിച്ചു. 15 വർഷത്തോളം മധ്യപ്രദേശിൽ അധികാരത്തിൽ തുടർന്ന ബിജെപി എന്ത് ചെയ്തുവെന്നും കമൽനാഥ് കത്തിൽ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചതിനാൽ കടം എഴുതിത്തള്ളൽ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. നിങ്ങളുടെ എല്ലാ സഹകരണവും ആശംസകളും പ്രതീക്ഷിക്കുന്നുവെന്നും കമൽനാഥ് കത്തിൽ പറയുന്നു.

 മധ്യപ്രദേശിൽ ഇങ്ങനെ

മധ്യപ്രദേശിൽ ഇങ്ങനെ

മധ്യപ്രദേശിൽ ബിജെപി 26 മുതൽ 28 വരെ സീററുകൾ നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കോൺഗ്രസിന് 1 മുതൽ 3 വരെ സീറ്റുകളും പ്രവചിക്കുന്നു. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ ഡിസംബറിൽ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Madhyapradesh CM Kamalnath sent letter to Shivraj Singh Chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X