കോണ്‍ഗ്രസ് എംപിയായ മുതിർന്ന നേതാവ് പോളിംഗ് ബൂത്തിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു!!
ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംപിയും പാര്‍ട്ടിയുടെ സേഹോര്‍ ജില്ല ചുമതല വഹിക്കുകയും ചെയ്യുന്ന രത്തന്‍ സിങ് വോട്ടിങ് കേന്ദ്രത്തില്‍ വച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിങ് ട്രെന്‍ഡ് അറിയാനെത്തിയ സിങ് നെഞ്ച് വേദന വരികയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് വീണ്ടും വലിയ വീഴ്ചയിലേക്കാണെന്ന വാര്‍ത്തയ്ക്ക് തൊട്ട് പിറകെയാണ് രത്തന്‍ സിങിന്റെ മരണം. നെഞ്ച് വേദന വന്നയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല
യുപിയില്‍ ചീറ്റിപ്പോയ പ്രിയങ്കയുടെ തന്ത്രങ്ങള്‍: മഹാസഖ്യത്തിന് മുന്നില്‍ പിടിച്ചു നിന്ന് ബിജെപി
മധ്യപ്രദേശില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും ലോക്സഭ മധ്യപ്രദേശിനെ തുണച്ചിരുന്നില്ല. ബിജപി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും കോണ്‍ഗ്രസ് 2014നേത് സമാനമായി പ്രതിപക്ഷ സ്ഥാനത്ത് പോലും എത്താന്‍ സാധിക്കാതെയാണ് ഇത്തവണയും തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്.
ഹിന്ദി ഹൃദയഭൂമിയിലൊന്നാകെ ബിജെപി നേടിയ വിജയം നരേന്ദ്രമോദിക്കെതിരായ് മറ്റൊരു നേതാവിനെ എതിരാളിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നതിന് തെളിവാണ്. മധ്യപ്രദേശിലും ഉത്തർ പ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ബി ജെ പിയുടെ പൂർണ ആധിപത്യമാണ് ഇത്തവണ.