കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയേക്കാള്‍ ഒരുപടി മുന്നില്‍ കയറി കോണ്‍ഗ്രസ്: 26 ല്‍ 17 ലും തീരുമാനമായി, പ്രഖ്യാപനം ഉടന്‍

Google Oneindia Malayalam News

ഭോപ്പാല്‍: 2018 ഡിസംബറില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വന്നപ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തിരിച്ചു വരുന്നതായിരുന്നു കാണാന്‍ കഴിഞ്ഞത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. എന്നാല്‍ അന്ന് മുതല്‍ തന്നെ, അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാറുകളെ മറിച്ചിടാനുള്ള നീക്കം ബിജെപി ആരംഭിക്കുകയും ചെയ്തു.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ നിര്‍ത്തി നടത്തിയ നീക്കത്തിലൂടെ അധികാരം പിടിച്ച ബിജെപി ഇപ്പോള്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് നടത്തുന്ന വിമത നീക്കങ്ങളിലേക്കാണ് കണ്ണും നട്ടിരിക്കുന്നത്. എന്നാല്‍ രാജസ്ഥാനിലെ ഭരണം പോവില്ലെന്ന് മാത്രമല്ല, മധ്യപ്രദേശില്‍ അധികാരം തിരികെ പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതോടെയായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം വീണത്. ഇവര്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി 2 എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് ചേക്കേറി. സുമിത്ര ദേവി പ്രദ്യുമന്‍ സിങ് എന്നിവരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.

യോഗം ചേര്‍ന്നു

യോഗം ചേര്‍ന്നു

ജ്യോതിരാദിത്യ സിന്ധ്യ തങ്ങളുടെ അംഗങ്ങളെ സ്വാധീനിച്ച് ബിജെപി പാളയത്തില്‍ എത്തിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതോടെ ഇതിന് ശക്തമായ പ്രതിരോധം തീര്‍ക്കാനുറച്ച് കോണ്‍ഗ്രസും രംഗത്ത് എത്തി. മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരേയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നു.

പ്രത്യേക പദ്ധതി

പ്രത്യേക പദ്ധതി

ഒരോ അംഗങ്ങളുമായി കമല്‍നാഥ് നേരിട്ട് സംസാരിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ബിജെപി വിട്ട് പാര്‍ട്ടിയിലേക്ക് വരാന്‍ നിരവധി നേതാക്കള്‍ തയ്യാറാണ്. സമീപ ദിവസങ്ങളില്‍ പ്രമുഖരായ പലരും കോണ്‍ഗ്രസില്‍ ചേരും. ഇവരെ പാര്‍ട്ടിയിലെത്തിക്കാന്‍ പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കുന്നുണ്ടെന്നും ഒരു എംഎല്‍എയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

26 നിയോജകമണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നു മുന്‍മന്ത്രി തരുൺ ഭനോട്ട് പറഞ്ഞു. കോണ്‍ഗ്രസ് പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതോടെ ബിജെപി സര്‍ക്കാര്‍ പ്രതിരോധത്തിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

26 സീറ്റിലേക്ക്

26 സീറ്റിലേക്ക്

കോണ്‍ഗ്രസ് വിട്ട 24 പേരുടേത് ഉള്‍പ്പടെ 26 സീറ്റിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25 സീറ്റിലും തങ്ങളാണ് വിജയിച്ചത്. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് വേണ്ടി ബിജെപി പാളയത്തിലേക്ക് ചേക്കേറിയ നേതാക്കള്‍ക്ക് ജനം വോട്ട് ചെയ്യില്ല. അവര്‍ തങ്ങളുടെ പക്ഷത്ത് നില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണെന്നും സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.

Recommended Video

cmsvideo
Sachin Pilot offered me Rs 35 crore to join BJP, says Congress MLA | Oneindia Malayalam
ഒരുക്കങ്ങള്‍

ഒരുക്കങ്ങള്‍

ഉപതിരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചില്ലെങ്കിലും ഇരുപാര്‍ട്ടികളും ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ സജീവമാക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് എത്തിയവരെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു നേരത്തെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

17 സീറ്റുകളില്‍

17 സീറ്റുകളില്‍

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപിയെ ഒരുപടി മറികടക്കാന്‍ കോണ്‍ഗ്രസിന് സാധച്ചിരിക്കുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. 17 സീറ്റുകളില്‍ വരെ ഇപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്ന മുറയ്ക്ക് മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും പുറത്ത് വിടുമെന്നും സഞ്ജന്‍ സിഗ് വര്‍മ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍

സ്ഥാനാര്‍ത്ഥി പട്ടികയില്‍


ഓരോ മണ്ഡലത്തിലേയും പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. അടുത്തിടെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്ന പ്രേം ചന്ദ്ര ഗുഡ്ഡു, ബാലേന്ദു ശുക്ല തുടങ്ങിയ നേതാക്കളും സ്ഥാനാര്‍ത്ഥിയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന.

അന്തിമ പ്രഖ്യാപനം

അന്തിമ പ്രഖ്യാപനം

സ്ഥാനാര്‍ത്ഥികളുടെ അന്തിമ പ്രഖ്യാപനം, പിസിസി അധ്യക്ഷന്‍ കമല്‍നാഥും മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 26 മണ്ഡലങ്ങള്‍ക്കുമായും തങ്ങള്‍ പ്രത്യേകം, പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുന്‍ കമല്‍നാഥ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ അനുകൂലമാവുമെന്നും സ‍ജ്ജന്‍ സിങ് വര്‍മ കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം സീറ്റുകളിലും

ഭൂരിപക്ഷം സീറ്റുകളിലും

ഉപതിരഞ്ഞെടുപ്പില്‍ കൂറുമാറ്റക്കാര്‍ക്ക് ജനം കൃത്യമായ മറുപടി നല്‍കുമെന്നും ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും കമല്‍നാഥ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളുടെ കാര്യത്തില്‍ എനിക്ക് യാതൊരു വിധ ആശങ്കകളും ഇല്ല. ബിജെപി ജനാധിപത്യത്തിന് ചീത്തപ്പേരാണ്. അവര്‍ ജനാധിപത്യത്തെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുക്തി എന്താണ്

യുക്തി എന്താണ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. എംഎല്‍എമാര്‍ അല്ലാത്തവര്‍ കൂട്ടത്തോടെ മന്ത്രി പദവികളില്‍ എത്തുന്നു. അപ്പോള്‍ തിരഞ്ഞെടുപ്പുകളുടെ യുക്തി എന്താണെന്നും കമല്‍നാഥ് ചോദിക്കുന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ജീതു പട്വാരി അടക്കമുള്ളവരും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

 പ്രിയങ്കയെ ഫോണ്‍ ചെയ്ത് സച്ചിന്‍....കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണം, മഞ്ഞുരുകുന്നു, ഒരൊറ്റ ആവശ്യം!! പ്രിയങ്കയെ ഫോണ്‍ ചെയ്ത് സച്ചിന്‍....കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണം, മഞ്ഞുരുകുന്നു, ഒരൊറ്റ ആവശ്യം!!

English summary
MP By poll; Congress prepares list of candidates in 17 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X