കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാജ് സിംഗ് ചൗഹാനെ വിടാതെ മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ; വീട്ടിലേക്ക് സമ്മാനപ്പൊതി

Google Oneindia Malayalam News

ഭോപ്പാൽ: 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. മുതിർന്ന നേതാവ് കമൽനാഥ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ പിന്തുണ ഉറപ്പിക്കാൻ ജനപ്രിയ പദ്ധതികളാണ് കമൽനാഥ് സർക്കാർ പ്രഖ്യാപിച്ചത്.

കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രധാനമായും പ്രചാരണം നടത്തിയത്. അധികാരത്തിലേറിയ ഉടൻ തന്നെ കമൽനാഥ് സർക്കാർ കാർഷിക കടങ്ങൾ എഴുതി തള്ളുകയും ചെയ്തിരുന്നു. എന്നാൽ ഇത് കളളമാണെന്നും സർക്കാരിന്റേത് വെറും വ്യാജ പ്രചാരണമാണെന്നുമാണ് മുൻ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചാഹാന്റെ ആരോപണം. ചൗഹാന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ പതിവ് കടന്നാക്രമണങ്ങൾക്ക് പകരം വ്യത്യസ്ഥ മാർഗങ്ങളാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ഇക്കുറി സ്വീകരിച്ചത്.

 കോണ്‍ഗ്രസ് ഇതര ഫെഡ‍റല്‍ മുന്നണി; ആദ്യഘട്ടത്തില്‍ തന്നെ ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി കോണ്‍ഗ്രസ് ഇതര ഫെഡ‍റല്‍ മുന്നണി; ആദ്യഘട്ടത്തില്‍ തന്നെ ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി

ചൗഹാന്റെ ആരോപണം

ചൗഹാന്റെ ആരോപണം

കർഷികം കടം എഴുതി തള്ളിയ സർക്കാർ നടപടിയിലൂടെ 21 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചുവെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ ഇത് കള്ളമാണെന്നും കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയുമാണെന്നാണ് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിക്കുന്നത്.

 മറുപടിയുമായി കോൺഗ്രസ്

മറുപടിയുമായി കോൺഗ്രസ്

വായ്പ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടേയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തുറന്ന ജീപ്പില്‍ ചൗഹാന്‍റെ വീട്ടില്‍ കൊണ്ടുപോയി നല്‍കിയായിരുന്നു ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയത്. മുന്‍ കേന്ദ്ര മന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പചൗരിയുടെ നേതൃത്വത്തിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിയത്.

കൂടുതൽ പേരിലേക്ക്

കൂടുതൽ പേരിലേക്ക്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് വരെ 21ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ 55 ലക്ഷം കർഷകർക്ക് കൂടി ജയ് കിസാൻ വായ്പാ ഇളവ് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

നിർത്താതെ കോൺഗ്രസ്

നിർത്താതെ കോൺഗ്രസ്

ചൗഹാന്റെ ആരോപണങ്ങൾക്ക് വീട്ടിലെത്തി മറുപടി നൽകിയെങ്കിലും ഇത് കൊണ്ട് മതിയാക്കാൻ നേതാക്കൾ തയാറല്ല. ശിവരാജ് സിംഗ് ചൗഹാന് വേണ്ടി പ്രത്യേക സമ്മാനം അയച്ചിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

ആരോഗ്യത്തിനായി

ബദാം, ചവനപ്രാശ്യം, കണ്ണിൽ ഒഴിക്കാനായി ഐ ഡ്രോപ്സ് എന്നിവ അടങ്ങിയ ഒരു സമ്മാനപ്പൊതിയാണ് ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടിലേക്ക് ഭോപ്പാലിലെ കോൺഗ്രസ് പ്രവർത്തകർ അയക്കുന്നത്. സർക്കാരിന്റെ പദ്ധതികളെ അദ്ദേഹം അനാവശ്യമായി സംശയിക്കുകയാണ്. അദ്ദേഹത്തെ സത്യം ബോധ്യപ്പെടുത്തണമെന്നാണ് ആഗ്രഹം, പക്ഷേ അദ്ദേഹത്തിന്റെ കാഴ്ചയ്ക്കും ഓർമശക്തിക്കും തകരാർ പറ്റിയെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയാണ് ഈ സമ്മാനങ്ങളെന്ന് പരിഹാസരൂപേണ പ്രവർത്തകർ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Madhyapradesh Congress workers send gift pack to Shivraj Singh Chouhan residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X