കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊല്ലാതെ വിടാന്‍ ദയവ് കാണിച്ചു'; 4 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ ശിക്ഷ കുറച്ച് കോടതി

Google Oneindia Malayalam News

ന്യൂഡൽഹി: നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ ജീവപരന്ത്യം ഇരുപത് വർഷമായി കുറച്ച് മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തെ പൈശാചിക പ്രവൃത്തി എന്ന് പറഞ്ഞ കോടതി കുട്ടിയെ പ്രതി ജീവനോടെ വിടാൻ ദയ കാണിച്ചെന്ന് പറഞ്ഞായിരുന്നു ശിക്ഷ ഇളവ് നൽകിയത്.

കേസിൽ ആജീവനാന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി പതിനഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. ഇത്രയും ശിക്ഷ മതിയായതായും ആജീവനാന്ത ശിക്ഷയിൽ ഇളവ് നൽകണമെന്നും പറഞ്ഞ് പ്രതി നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ആജീവനാന്ത ശിക്ഷയിൽ ഇളവുനൽകിയ കോടതി തടവുശിക്ഷ 20 വർഷമായി കുറച്ചു.

{image-pocso-600x338-1562909663-1666460349.jpg

പാനൂർ കൊലപാതകം: 'ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി, കഴുത്തറുത്തു'; പ്രതിയുടെ കുറ്റസമ്മത മൊഴി; അറസ്റ്റ്പാനൂർ കൊലപാതകം: 'ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി, കഴുത്തറുത്തു'; പ്രതിയുടെ കുറ്റസമ്മത മൊഴി; അറസ്റ്റ്

കോടതിയുടെ ഇൻഡോർ ബെഞ്ചാണ് ഇത്തരത്തിൽ വിചിത്രം ആയ ഒരു വിധി പറഞ്ഞത്. "4 വയസായ കുട്ടിയാണെന്ന പരിഗണന പോലും നൽകാതെ ഇത്തരം പൈശാചിക കൃത്യം നടത്തിയ പ്രതി സ്ത്രീകളുടെ അഭിമാനത്തെ ഒരു തരത്തിലും ബഹുമാനിച്ചില്ല. ഇത്രയും വർഷം അനുഭവിച്ച കാലത്തേക്ക് ശിക്ഷാവിധി കുറച്ചുനൽകാവുന്ന കേസായി ഇതിനെ കോടതി കാണുന്നില്ല.

'കൊലപാതകി എത്തിയത് വിഷ്ണുപ്രിയ വീഡിയോ കോള്‍ ചെയ്യുമ്പോള്‍'; നിര്‍ണായകമായത് ഈ സംഭവം'കൊലപാതകി എത്തിയത് വിഷ്ണുപ്രിയ വീഡിയോ കോള്‍ ചെയ്യുമ്പോള്‍'; നിര്‍ണായകമായത് ഈ സംഭവം

എങ്കിലും കുഞ്ഞിനെ കൊല്ലാതെ വെറുതെവിടാൻ പ്രതി കാരുണ്യം കാണിച്ചതിനാൽ ആജീവനാന്ത ശിക്ഷ ഇരുപത് വർഷത്തെ കഠിന തടവാക്കാൻ കോടതി ഉത്തരവിടുന്നു."- ജസ്റ്റിസ് സുബോധ് അഭയശങ്കർ, ജസ്റ്റിസ് സത്യേന്ദ്ര കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കുഞ്ഞിൻ്റെ വീടിനടുത്ത് ഒരു ടെൻ്റിലാണ് പ്രതി താമസിച്ചിരുന്നത്. ഒരു രൂപ നൽകാമെന്നുപറഞ്ഞ് ടെൻ്റിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ കുഞ്ഞിനെ ബലാത്സംഗം ചെയ്തത്. കുഞ്ഞിൻ്റെ അമ്മൂമ്മ ഇയാൾ കുട്ടിക്ക് നേരെ നടത്തിയ ആക്രമണം കാണുകയും ഇയാൾക്കെതിരെ മൊഴി നൽകുകയും ചെയ്തു.

English summary
Madhyapradesh court reduced the punishment of the accused who raped a 4-year-old girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X