കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ കളി തുടങ്ങി ബിജെപി; കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ നീക്കം, ഗവർണർക്ക് കത്തയച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ചടുല നീക്കങ്ങള്‍ | News of The Day | Oneindia

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നിർണായക നീക്കങ്ങളുമായി ബിജെപി. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയുടെ നീക്കം. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനവും വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി.

എഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടവും പൂർത്തിയാതിന് പിന്നാലെയാണ് മധ്യപ്രദേശിൽ ബിജെപിയുടെ നാടകീയ നീക്കങ്ങളെന്നത് ശ്രദ്ധേയമാണ്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ മധ്യപ്രദേശിൽ ബിജെപി മികച്ച വിജയം നേടുമെന്നാണ് പ്രവചിക്കുന്നത്.

കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ; വാജ്പേയി മുതൽ കെജ്രിവാൾ വരെകോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ; വാജ്പേയി മുതൽ കെജ്രിവാൾ വരെ

മധ്യപ്രദേശിൽ

മധ്യപ്രദേശിൽ

15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയത്. ഹിന്ദി ഹൃദയഭൂമിയിലേറ്റ കനത്ത തോൽവി ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ തിരിച്ചു വരവ് നടത്താൻ പ്രമുഖ നേതാക്കളെ ഇറക്കി ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്.

എക്സിറ്റ് പോളിന് പിന്നാലെ

എക്സിറ്റ് പോളിന് പിന്നാലെ

2019ൽ വീണ്ടും ബിജെപി അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. കോൺഗ്രസ് 44ൽ നിന്നും മുന്നേററമുണ്ടാക്കുമെങ്കിലും അധികാരത്തിൽ എത്തില്ല. എല്ലാ എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് പ്രവചിച്ചതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവിട്ട സംസ്ഥാനങ്ങൾ ലക്ഷ്യം വെച്ച് ബിജെപി നീക്കം.

മധ്യപ്രദേശിലും ബിജെപി

മധ്യപ്രദേശിലും ബിജെപി

29 ലോക്സഭാ സീറ്റുകളാണ് മധ്യപ്രദേശിൽ ഉള്ളത്. ഇതിൽ 24 മുതൽ 26 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിലനിർത്താൻ കോൺഗ്രസിന് സാധിച്ചില്ല. ആ സാഹചര്യത്തിലാണ് ബിജെപി സർക്കാരിനെ താഴെ ഇറക്കാൻ അട്ടിമറി നീക്കങ്ങൾ സജീവമാക്കുന്നത്.

 സീറ്റ് നില

സീറ്റ് നില

231 അംഗ നിയമസഭയിൽ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 120 എംഎൽഎമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് കമൽനാഥ് സർക്കാർ അധികാരത്തിൽ തുടരുന്നത്. കോൺഗ്രസിന് ആകെയുള്ളത് 113 സീറ്റുകളാണ്.

 പിന്തുണ

പിന്തുണ

പ്രതിപക്ഷമായ എൻഡിഎ സഖ്യത്തിന് 109 സീറ്റുകളാണ് മധ്യപ്രദേശിൽ ഉളളത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്ക് രണ്ടും അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്ക് ഒരു സീറ്റുമാണ് ഉള്ളത്. എസ്പിയുടെയും, ബിഎസ്പിയുടെയും 4 സ്വതന്ത്ര്യ എംഎൽഎമാരുടെയും പിന്തുണയാണ് കോൺഗ്രസിനുള്ളത്. ഏഴംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാൽ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാം.

കത്ത് നൽകി

കത്ത് നൽകി

കമൽനാഥിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഗവർണർ ആനന്ദിബെൻ പട്ടേലിന് കത്തയച്ചിരിക്കുന്നത്. സർക്കാർ വലിയ പ്രതിസന്ധിയിലാണ്. കമൽ നാഥ് സർക്കാർ ഉടൻ തന്നെ താഴെ വീഴും. താൻ കുതിരക്കച്ചവടത്തിൽ വിശ്വസിക്കുന്നില്ല, പക്ഷെ അതിനുള്ള സമയം വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ വ്യക്തമാക്കി.

കോൺഗ്രസ് വിടും

കോൺഗ്രസ് വിടും

ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമാകുമെന്നും ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഗുണയിലെ ബിഎസ്പി സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നതോടെ കമൽനാഥ് സർക്കാരിനുള്ള പിന്തുണ പിൻലിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതിയും ഭീഷണി മുഴക്കിയിരുന്നു.

 2013ൽ

2013ൽ

2013ൽ മധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പിൽ 165 സീറ്റുകൾ നേടിയ വ്യക്തമായ മേൽക്കൈയ്യോടെയാണ് ബിജെപി സർക്കാർ അധികാരത്തിൽ എത്തിയത്. തുടർച്ചയായ മൂന്ന് വട്ടവും ശിവരാജ് സിംഗ് ചൗഹാൻ തന്നെയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Madhyapradesh government is in monority, BJP writes to governor requesting special assembly session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X