കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിത്തരിച്ച് രാജ്യം; തേൻ കെണിയിൽ വമ്പന്മാർ, മുൻ മുഖ്യമന്ത്രിയുടേതെന്ന പേരിൽ വീഡിയോ പ്രചരിക്കുന്നു

Google Oneindia Malayalam News

ഭോപ്പാൽ: രാജ്യത്തെ ഞെട്ടിച്ച മധ്യപ്രദേശ് ഹണിട്രാപ്പ് വിവാദം കത്തുന്നു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വ്യവസായികളും അടക്കം നിരവധി വമ്പൻമാരാണ് ഹണിട്രാപ്പിൽ കുടുങ്ങിയിരിക്കുന്നത്. പിടിയിലായ സ്ത്രീകളുടെ ലാപ് ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽ നിന്നുമായി ഉന്നതരുടെ സ്വാകര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 5000ൽ അധികം വീഡിയോ തെളിവുകളും ഫോട്ടോകളുമാണ് കണ്ടെടുത്തത്.

എത്ര ലോഡ്‌ സ്നേഹമാണു നാം അനുഭവിച്ചത്‌, ഈ മനുഷ്യൻ നിയമസഭയിലെത്തണം; വൈറലായി കുറിപ്പ്എത്ര ലോഡ്‌ സ്നേഹമാണു നാം അനുഭവിച്ചത്‌, ഈ മനുഷ്യൻ നിയമസഭയിലെത്തണം; വൈറലായി കുറിപ്പ്

ഇതിനിടെ ഹണിട്രാപ്പ് സംഘം പകർത്തിയെന്ന് കരുതുന്ന മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷ നേതാവിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇരുവരും ഓരോ പെൺകുട്ടികൾക്കൊപ്പമുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നാണ് സൂചന.

 കുടുങ്ങിയത് വമ്പൻമാർ

കുടുങ്ങിയത് വമ്പൻമാർ

ഇൻഡോർ സ്വദേശിയായ എഞ്ചിനീയർ നൽകിയ പരാതിയെ തുടർന്നാണ് രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. യുവാവുമായി അടുപ്പം സ്ഥാപിച്ച തട്ടിപ്പ് സംഘത്തിലെ പെൺകുട്ടി ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എഞ്ചിനീയർ ഇത് പോലീസിനെ അറിയിച്ചതോടെയാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്. വൻ റാക്കറ്റാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ആരതി ദയാൽ(29), മോണിക്ക യാദവ്(18), ശ്വേതാ വിജയ് ജെയിൻ (38), ശ്വേതാ സ്വപ്നിയാൽ ജെയിൻ( 48), ഖർഖ സോണി( 38) ഓം പ്രകാശ് കോറി( 45) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

 വീഡിയോ വൈറൽ

വീഡിയോ വൈറൽ

മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷ നേതാവിന്റേും പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതുവരെ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രിയുടേതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ ചെറുപ്പക്കാരിയായ പെൺകുട്ടിയോടൊപ്പം ഹോട്ടൽ റൂമിലുള്ള ദൃശ്യങ്ങളാണുളളത്. സംസ്ഥാനത്തെ പ്രമുഖർ ഹണിട്രാപ്പ് സംഘത്തിലെ പെൺകുട്ടികളോടൊപ്പമുള്ള ആയിരക്കണക്കിന് ദൃശ്യങ്ങളും, സെക്സ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുമെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടികൾ. ദൃശ്യങ്ങൾ ബ്ലൂ ടൂത്ത് വഴി മൊബൈൽ ഫോണിലേക്ക് പകർത്താൻ ശ്രമിച്ച ഒരു പോലീസുകാരനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു,

 കോടികളുടെ തട്ടിപ്പ്

കോടികളുടെ തട്ടിപ്പ്

10 വർഷമായി സംസ്ഥാനത്ത് ഹണി ട്രാപ്പ് സംഘം സജീവമായിരുന്നുവെന്നാണ് റിപ്പോർട്ട്. കോടികളുടെ തട്ടിപ്പാണ് ഇവർ ഇതുവരെ നടത്തി വന്നത്. ഭോപ്പാലിലെ സമ്പന്ന മേഖലയിലെ വാടക വീടുകളിലായിരുന്നു താമസം. ബ്ലാക്ക് മെയിലിലൂടെ പണം തട്ടിയാൽ വിലാസം മാറ്റും. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും തട്ടിപ്പിന് ഇരകളായിട്ടുണ്ട്. സംഘത്തിന്റെ നേതാവെന്ന് കരുതപ്പെടുന്ന ശ്വേത രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം നടത്തിയ ശേഷമാണ് ഹണിട്രാപ്പിൽ എത്തുന്നത്. ശ്വേതയ്ക്ക് മധ്യപ്രദേശിലെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. 2013, 2018 വർഷങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരകയായിരുന്നു ശ്വേത എന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ദൃശൃങ്ങൾ സഹിതം ആരോപണം ഉന്നയിച്ചിരുന്നു. മീനൽ റസിഡൻസിയിൽ ശ്വേതയ്ക്ക് വീട് ബാങ്ങി നൽകിയത് ഒരു മുൻ മുഖ്യമന്ത്രിയാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

 ചതിയിൽ കുടുങ്ങി പെൺകുട്ടികൾ

ചതിയിൽ കുടുങ്ങി പെൺകുട്ടികൾ

നാൽപ്പതോളം പെൺകുട്ടികൾ ഹണിട്രാപ്പ് റാക്കറ്റിന്റെ കണ്ണികളാണെന്നാണ് സൂചന. കോളേജ് വിദ്യാർത്ഥിനികളും, ബോളിവുഡിലെ രണ്ടാം നിര നടിമാരുമെല്ലാം ഇതിൽ ഉൾപ്പെടും. പ്രമുഖ കോളേജുകളിൽ അഡ്മിഷൻ ഉൾപ്പെടെ വാദ്ഗാനം ചെയ്താണ് കോളേജ് വിദ്യാർത്ഥികളെ തട്ടിപ്പിലേക്ക് ആകർഷിച്ചത്. ശ്വേതയുടെ പേരിൽ പ്രവർത്തിക്കുന്ന എൻജിഒയ്ക്ക് ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വഴി കോടികൾ സർക്കാർ ഫണ്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചില മാധ്യമ പ്രവർത്തകർക്കും ഹണിട്രാപ്പ് സംഘവുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

 ദൃശ്യങ്ങൾ പകർത്തിയത് ഇങ്ങനെ

ദൃശ്യങ്ങൾ പകർത്തിയത് ഇങ്ങനെ

ഒരു ഇരയെ നോട്ടമിട്ട് കഴിഞ്ഞാൽ ഏത് വിധേനയും സംഘം ഇവരുമായി അടുപ്പം സ്ഥാപിക്കും. ശ്വേത വഴിയാണ് മിക്ക പെൺകുട്ടികളും ഉന്നതരുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധം ഇവർ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് എത്തിക്കും. ലിപ്സ്റ്റിക്കിലും കണ്ണാടിയിലും ഒളിപ്പിച്ച ക്യാമറ വഴിയാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. കോൺഗ്രസ് നേതാക്കൾ അടക്കം 8 മുൻ മന്ത്രിമാർ തട്ടിപ്പിന് ഇരയായതായാണ് വിവരം. ഇവരിൽ നിന്നും പിടിച്ചെടുത്ത് 5000ൽ അധികം വരുന്ന വീഡിയോ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

English summary
Madhyapradesh honey trap case; video went viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X