കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബലാത്സംഗ കേസുകളില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനത്ത്

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബലാത്സംഗ കേസുകളില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനത്ത്:

  • By S Swetha
Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി മധ്യപ്രദേശ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബലാത്സംഗ കേസുകളില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനത്തെത്തുന്നത്. 5,433 കേസുകള്‍ ആണ് 2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ 54 കേസുകളിലെ ഇരകള്‍ ആറ് വയസ്സിന് താഴെയുള്ളവരാണ്. ബലാത്സംഗക്കേസുകളുടെ എണ്ണത്തില്‍ 2016ലും 2017ലും സംസ്ഥാനം ഒന്നാമതെത്തിയിരുന്നു. 4,335 കേസുകളോടെ രാജസ്ഥാന്‍ തൊട്ടുപിന്നാലെയുണ്ട്. ഉത്തര്‍പ്രദേശ് (3,946), മഹാരാഷ്ട്ര (2,142), ഛത്തീസ്ഗഡ് (2,091) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

 'സുപ്രീം കോടതി ഇത്തവണ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ല'; കശ്മീർ ഉത്തരവിൽ നന്ദി പറഞ്ഞ് ഗുലാം നബി ആസാദ് 'സുപ്രീം കോടതി ഇത്തവണ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ല'; കശ്മീർ ഉത്തരവിൽ നന്ദി പറഞ്ഞ് ഗുലാം നബി ആസാദ്


നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ രജിസ്റ്റര്‍ ചെയ്ത രാജ്യത്തെ ആകെയുള്ള 33,356 ബലാത്സംഗ കേസുകളില്‍ 16 ശതമാനത്തിലധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശില്‍ നിന്നാണ്. എന്നാല്‍, 2017നെ അപേക്ഷിച്ച് 2018ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസുകളുടെ എണ്ണം കുറവാണ്. 2017ല്‍ സംസ്ഥാനത്ത് 5,562 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കുറ്റകൃത്യ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സിയായ എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

crimeagainstwoman-

അതേസമയം, 4,882 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2016നെ അപേക്ഷിച്ച് 2018ല്‍ സംസ്ഥാനത്ത് ബലാത്സംഗ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ള ഇരകളുള്ള 2,841 ബലാത്സംഗ കേസുകള്‍ 2018ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 54 കേസുകളിലെ ഇരകള്‍ ആറ് വയസ്സിന് താഴെയുള്ളവരാണ്. 142 ഇരകള്‍ 6 മുതല്‍ 12 വയസ്സ് വരെയുള്ളവരാണ്. 2018ല്‍ സംസ്ഥാനത്തെ 1,143 കേസുകളിലെ ഇരകള്‍ 12നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. അതേസമയം 1,502 കേസുകളിലെ ഇരകള്‍ 16നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


2016ലെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശിലെ 2,479 ബലാത്സംഗ കേസുകളിലെ ഇരകള്‍ 18 വയസ്സിന് താഴെയുള്ളവരാണ്. ഇവയില്‍ ആറ് വയസ്സിന് താഴെയുള്ള 39 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 2017ല്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ ഇരകളായുള്ള 3,082 ബലാത്സംഗ കേസുകളും ആറ് വയസ്സിന് താഴെയുള്ള 50 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശ് പ്രോസിക്യൂഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ 18 ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് സംസ്ഥാനത്തെ കോടതികള്‍ വധശിക്ഷ നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇരകളുള്ള കേസുകളിലെ വിധിയാണ് ഇത്.

English summary
Madhyapradesh in first position on physical abuse cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X