മദ്യപാനി ഭാര്യയെ വെട്ടിക്കൊന്നു
ഭോപ്പാല്‍: ചെറിയ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മദ്യപാനിയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഛത്രപൂര്‍ ജില്ലയിലാണ് സംഭവം. സര്‍വായ് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള മഹോയ് കാല ഗ്രാമത്തില്‍ ശനിയാഴ്ചയാണ് ഈ അരുംകൊല നടന്നത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കംല(40) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജാ പഥകിനെ പോലിസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മഴുവെടുത്ത് ഭാര്യയെ വെട്ടുകയായിരുന്നു. ഒറ്റവെട്ടിനു തന്നെ മരണം സംഭവിച്ചു. മുഴുകുടിയനായിരുന്നു ഇയാളെന്ന് നാട്ടുകാര്‍ മൊഴി നല്‍കി. ആക്രമണം നടത്തുന്ന സമയത്തും ഇയാള്‍ മദ്യലഹരിയിലായിരുന്നു.












Click it and Unblock the Notifications