മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്; 74.61% പോളിങ്, റെക്കോർഡ്
ഭോപ്പാൽ:മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ 75 ശതമാനം പോളിങ്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ പോളിങ് ശതമാനം കൂടി. 2013ൽ 72.69 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.
74.61% voter turnout recorded till 6 pm in Madhya Pradesh. Voting is still underway. #MadhyaPradeshElections2018 pic.twitter.com/8svInYI7lb
— ANI (@ANI) November 28, 2018
മധ്യപ്രദേശിൽ മൂന്ന് മണിവരെ 50 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് ആകെ 1545 വിവിപാറ്റ് മെഷിനുകൾ തകരാറിലായത് വോട്ടിം മന്ദഗതിയിലാക്കി. പലയിടത്തും മണിക്കൂറുകളോളം വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. പോളിംഗ് വൈകിയതോടെ ആളുകൾ തിരികെപ്പോയത് വോട്ടിംഗ് ശതമാനത്തെ ബാധിച്ചിട്ടുണ്ട്.

കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിലെ പോളിംഗ് ബൂത്തുകളിൽ മാത്രമാണ് തടസ്സം നേരിടുന്നതെന്നും പിന്നിൽ ബിജെപിയാമെന്നും കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ് ആരോപിച്ചു. തടസ്സമില്ലാതെ പോളിംഗ് മുന്നോട്ട് കൊണ്ടുപോകാനായില്ലെങ്കിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു.
വാശിയേറിയ പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ മധ്യപ്രദേശ് വിധിയെഴുതുന്നത്.. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പതിനഞ്ച് വർഷമായി തുടരുന്ന ബിജെപി ഭരണം ഇക്കുറി അവസാനിപ്പിക്കുമെന്നാണ് കോൺഗ്രസിന്റെ വെല്ലുവിളി. 2013 തിരഞ്ഞെടുപ്പിൽ 165 സീറ്റുകളിലും ബിജെപി വെന്നിക്കൊടി പാറിച്ചു. ഇത്തവണ മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന പീഡനങ്ങളും കർഷകപ്രശ്ന്ങ്ങളും മുൻനിർത്തിയായിരുന്നു ഇത്തവണ കോൺഗ്രസ് ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ കൂടിയാകും മധ്യപ്രദേശ് നൽകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Voting underway for 230 assembly seats in #MadhyaPradeshElections, visuals from a polling booth in Indore pic.twitter.com/jxvUY9xVCl
— ANI (@ANI) November 28, 2018
കമൽ നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിംഗ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആരും ഇത്തവണ മത്സരിക്കുന്നില്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മരുമകൻ വരാസിയോണി മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്.
ജിഎസ്ടി, നോട്ട് നിരോധനം, കൃഷി മേഖലയിലെ പ്രശ്നങ്ങൾ കർഷക ആത്മഹത്യകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചുമെത്തുന്ന പ്രതീക്ഷകളാണ് അഭിപ്രായ സർവ്വേകൾ നൽകുന്നത്. ശക്തമായ ഭരണ വിരുദ്ധവികാരമാണ് മധ്യപ്രദേശിൽ ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി.
Madhya Pradesh Minister Yashodhara Raje Scindia casts her vote at a polling station in Shivpuri. She is up against Congress' Siddharth Lada. #MadhyaPradeshElections2018 pic.twitter.com/FrpyOXfZ7m
— ANI (@ANI) November 28, 2018












Click it and Unblock the Notifications