കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കിസാന്‍ മാര്‍ച്ച് വരുന്നു... വിപ്ലവവീര്യവുമായി കിസാന്‍ സംഘ്!! ബിജെപിയെ പറപ്പിക്കും!!

കിസാന്‍ മാര്‍ച്ചുമായി മസ്ദൂര്‍ സംഘ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അഭിപ്രായ സര്‍വേകളിലെല്ലാം ബിജെപിക്ക് ഏറ്റവും തിരിച്ചടിയുണ്ടാക്കാന്‍ പോകുന്നത് മധ്യപ്രദേശിലാണെന്ന് വിലയിരുത്തലുണ്ട്. ഇതിന് പിന്നാലെ നിരവധി അഴിമതി ആരോപണങ്ങളും സര്‍ക്കാര്‍ നേരിടുന്നുണ്ട്. കോണ്‍ഗ്രസ് പതിവില്ലാത്ത രീതിയില്‍ ഇവിടെ ശക്തി പ്രാപിച്ചപ്പോള്‍ അതിനേക്കാള്‍ വെല്ലുവിളിയുയര്‍ത്തുന്നത് കര്‍ഷകരാണ്.

ഇവരെ എങ്ങനെ അനുനയിപ്പിക്കാന്‍ എന്ന ചിന്തയിലാണ് ശിവരാജ് സിംഗ് ചൗഹാന്‍. എന്നാല്‍ അടുത്തൊന്നും ഇത് നടക്കാന്‍ പോകുന്നില്ലെന്നാണ് കര്‍ഷകര്‍ നല്‍കുന്ന സൂചന. കര്‍ഷക വിരുദ്ധ സമീപനമാണ് സര്‍ക്കാരിന്റേതെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘ് ആരോപിക്കുന്നു. ഇവര്‍ സര്‍ക്കാരിനെതിരെ കിസാന്‍ മാര്‍ച്ച് നടത്താനൊരുങ്ങുന്നത്. നേരത്തെ മന്ദ്‌സോറിലുണ്ടിലുണ്ടായ കര്‍ഷക പ്രക്ഷോഭങ്ങള്‍ സമാനമായ രീതിയിലാണ് പുതിയ മാര്‍ച്ചും നടത്തുന്നത്.

ചൗഹാനെ പുറത്താക്കും

ചൗഹാനെ പുറത്താക്കും

ശിവകുമാര്‍ ശര്‍മ എന്ന കാക്കാജിയാണ് കര്‍ഷകരുടെ സമരത്തെ നയിക്കുന്നത്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നേതാവ് കൂടിയാണ് കാക്കാജി. ചൗഹാന്‍ കര്‍ഷകര്‍ക്കായി കൊണ്ടുവന്ന ഇന്‍സെന്റീവുകള്‍ വെറും തട്ടിപ്പും അസംബന്ധവുമാണെന്ന് കാക്കാജി ആരോപിച്ചു. കര്‍ഷകരെ അദ്ദേഹം വഞ്ചിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് കിസാന്‍ മസ്ദൂര്‍ മഹാസംഘ് ലക്ഷ്യമിടുന്നത്. ജൂണ്‍ ഒന്നിന് സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്താനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും കാക്കാജി വ്യക്തമാക്കി.

ബിജെപിയും ആര്‍എസ്എസും കണക്കാ..

ബിജെപിയും ആര്‍എസ്എസും കണക്കാ..

പലിശരഹിത വായ്പ കര്‍ഷകര്‍ക്കായി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇത് കൊണ്ട് യാതൊരു പ്രയോജനവും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ബിജെപിയും ആര്‍എസ്എസും ഒത്തുകളിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷമായുള്ള ബിജെപി ഭരണത്തില്‍ കര്‍ഷക അനുകൂലമായ പദ്ധതികളോ സഹായങ്ങളോ സര്‍ക്കാര്‍ ചെയ്‌തെന്ന് അവകാശപ്പെടാന്‍ ഇരുവര്‍ക്കും സാധിക്കുമോ എന്നും കാക്കാജി ചോദിക്കുന്നു. അതേസമയം രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘിന് കീഴില്‍ നൂറിലധികം കര്‍ഷക സംഘടനകള്‍ ഉണ്ട്. ഇവര്‍ ഒന്നിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചാല്‍ സംസ്ഥാനം കത്തും.

മന്ദ്‌സോര്‍ പ്രക്ഷോഭം

മന്ദ്‌സോര്‍ പ്രക്ഷോഭം

കര്‍ഷകരുടെ അവസ്ഥ ഓരോ നിമിഷവും മോശമായി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയാണ് മന്ദ്‌സോറില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനെ അടിച്ചമര്‍ത്താനാണ് അന്നും സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യത്ത് ഏറ്റവുമധികം മോശപ്പെട്ട അവസ്ഥ കര്‍ഷകര്‍ക്കുള്ളത് മധ്യപ്രദേശിലാണ്. കര്‍ഷക ആത്മഹത്യാനിരക്ക് 43 ശതമാനമായി ഉയര്‍ന്നെന്നും കാക്കാജി പറഞ്ഞു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 36000 കര്‍ഷകര്‍ സംസ്ഥാനത്ത് കഴിഞ്ഞ 14 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണ്. ശരിക്ക് അന്വേഷിച്ചിരുന്നെങ്കില്‍ ഇത് 60000ത്തിന് മുകളിലാണെന്ന് കണ്ടെത്താന്‍ സാധിക്കും.

ആത്മഹത്യകള്‍ മറച്ചുവെക്കുന്നു

ആത്മഹത്യകള്‍ മറച്ചുവെക്കുന്നു

പോലീസുകാര്‍ പല ആത്മഹത്യകളും മറച്ചുവെക്കുകയാണ്. അവര്‍ സാധാരണ മരണങ്ങളായി അവയെ ചിത്രീകരിക്കുന്നുമുണ്ട്. ഇതുകൊണ്ടാണ് പല കേസുകളും പുറത്ത് അറിയാതിരിക്കുന്നതെന്ന് കാക്കാജി പറഞ്ഞു. അതേസമയം ശിവരാജ് സിംഗ് ചൗഹാനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. ധാര്‍ ഗ്രാമത്തില്‍ വച്ച് 700 കര്‍ഷകരുമായി താന്‍ സംസാരിച്ചിരുന്നു. അവരില്‍ ഒരാള്‍ പോലും ചൗഹാനെ അനുകൂലിച്ച് സംസാരിച്ചില്ല. കര്‍ഷകന്റെ മകനായിട്ട് കൂടി ചൗഹാനെ ആരും പിന്തുണയ്ക്കാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ ഭരണത്തില്‍ കര്‍ഷകര്‍ തീരാദുരിതത്തിലാണെന്നും കാക്കാജി വ്യക്തമാക്കി.

അവരെന്നെ ദ്രോഹിച്ചു

അവരെന്നെ ദ്രോഹിച്ചു

മുമ്പ് ഭാരതീയ കിസാന്‍ സംഘിന്റെ അധ്യക്ഷനായിരുന്നു ശിവകുമാര്‍ ശര്‍മ എന്ന കാക്കാജി. എന്നാല്‍ 2012ല്‍ ഈ പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതോടെ ശര്‍മ ചൗഹാനുമായി ഇടയുകയായിരുന്നു. ബറേലിയില്‍ വച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമ്പോള്‍ ചൗഹാന്റെ നേതൃത്വത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും തുടര്‍ന്നാണ് താന്‍ പുറത്താക്കപ്പെട്ടതെന്നും കാക്കാജി പറുന്നു. 12 കേസുകളാണ് തനിക്ക് മേല്‍ ചാര്‍ത്തിയത്. 55 തവണയാണ് ജയിലില്‍ പോവേണ്ടി വന്നത്. അതേസമയം ഭാരതീയ കിസാന്‍ സംഘ് ആര്‍എസ്എസിന്റെ സംഘടനയാണെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് ശര്‍മയെ പുറത്താക്കാന്‍ കാരണമെന്നാണ് സൂചന. കൊലക്കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു

എല്ലാത്തിനും കാരണം.....

എല്ലാത്തിനും കാരണം.....

മന്ദ്‌സോറില്‍ നടന്ന പ്രക്ഷോഭത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ആര്‍എസ്എസാണ്. അവര്‍ ഭാരതീയ കിസാന്‍ സംഘിന് നല്‍കിയ നിര്‍ദേശം പാലിക്കപ്പെടുകയായിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ ഇതിന് വേണ്ട ഒത്താശ ചെയ്ത് കൊടുത്തെന്നും കാക്കാജി ആരോപിച്ചു. ഇത്തവണ പക്ഷേ വ്യത്യസ്ത രീതിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. പത്ത് ദിവസത്തേക്ക് കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി നഗരങ്ങളിലേക്ക് വരില്ലെന്നും ഇതില്‍ നിന്ന് എല്ലാവരും പാഠം പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു സമരരീതി സ്വീകരിച്ചതിലൂടെ അക്രമങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുമെന്നും ശര്‍മ പറഞ്ഞു.

അക്രമം ഉണ്ടാക്കി

അക്രമം ഉണ്ടാക്കി

മന്ദ്‌സോറില്‍ നടന്ന പ്രക്ഷോഭത്തിന് ആദ്യ ഘട്ടത്തില്‍ ഭാരതീയ കിസാന്‍ സംഘ് പിന്തുണ നല്‍കിയിരുന്നില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവര്‍ പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ചൗഹാനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു. ഇവരിലുള്ള മൂന്നുപേരെയാണ് ചര്‍ച്ചയ്ക്കായി വിളിച്ചത്. സമരത്തെ പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇത്. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ തങ്ങളുടെ സംഘടനയിലുള്ള അഞ്ച് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ഇതോടെ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. അതേസമയം ബിജെപി ഭരണത്തില്‍ താന്‍ കോണ്‍ഗ്രസിന്റെ ആളാണെന്നും കോണ്‍ഗ്രസ് ഭരണത്തില്‍ നേരെ തിരിച്ചാണ് താന്‍ അറിയപ്പെടുന്നതെന്നും ശര്‍മ പറഞ്ഞു.

ഹനുമാന്‍ ലോകത്തിലെ ആദ്യത്തെ ആദിവാസി... മണ്ടത്തരവുമായി ബിജെപി എംഎല്‍എ... പരിശീലിപ്പിച്ചത് ശ്രീരാമന്‍!ഹനുമാന്‍ ലോകത്തിലെ ആദ്യത്തെ ആദിവാസി... മണ്ടത്തരവുമായി ബിജെപി എംഎല്‍എ... പരിശീലിപ്പിച്ചത് ശ്രീരാമന്‍!

സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്‍ രഞ്ജന്‍ ഗൊഗോയ്? മോദിക്ക് താല്‍പര്യം....ദീപക് മിശ്ര പിന്തുണയ്ക്കും!സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്‍ രഞ്ജന്‍ ഗൊഗോയ്? മോദിക്ക് താല്‍പര്യം....ദീപക് മിശ്ര പിന്തുണയ്ക്കും!

English summary
madhyapradesh set for a kisan march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X