Get Updates
Get notified of breaking news, exclusive insights, and must-see stories!

സുചി ലീക്ക്‌സിന് പിന്നാലെ മഡോണ ലീക്ക്‌സും ?? മഡോണ സെബാസ്റ്റ്യന്റെ പേരില്‍ ട്വിറ്റര്‍ പോസ്റ്റുകള്‍..!

തമിഴ്‌സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് സുചിലീക്ക്‌സ് എന്ന പേരില്‍ പ്രമുഖ താരങ്ങളുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും ട്വിറ്റര്‍ വഴി പുറത്ത് വന്നത്. ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലാണ് വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത്.

Read Also: മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!!

Read Also: വാളയാര്‍ പീഡനത്തിലെ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍..!!പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം..!!

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് സംഭവത്തെക്കുറിച്ച് സുചിത്ര കാര്‍ത്തിക് പ്രതികരിച്ചത്. തെന്നിന്ത്യയിലെ പ്രശസ്ത യുവനടിമാരില്‍ ഒരാളായ മഡോണ സെബാസ്റ്റിയനും ഇതേ ഭീതിയുടെ നിഴലിലാണ്. കാരണം മഡോണയുടെ ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

സുചി ലീക്ക്‌സിന് പിന്നാലെ ?

തമിഴ് സിനിമാ ലോകത്തെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിച്ചു കളഞ്ഞതാണ് സുചി ലീക്ക്‌സ്. സുചി ലീക്ക്‌സിന് പിന്നാലെ ഒരു മഡോണ ലീക്ക്‌സ് സംഭവിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

കാരണം സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ മറ്റേതോ കേന്ദ്രത്തില്‍ നിന്നാണ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത് എന്ന് കരുതേണ്ടി വരും.

മഡോണയ്ക്കും പണികിട്ടി

മഡോണയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്നും ഇത്തരത്തില്‍ ഉള്ള വീഡിയോകളും ചിത്രങ്ങളും പ്രചരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല,

പോസ്റ്റുകൾ അവഗണിയ്ക്കാൻ

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി മഡോണ സെബാസ്റ്റിയന്‍ തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചിരിക്കുന്നത്. താന്‍ ഉറപ്പാക്കുന്നത് വരെ തന്റെ പേരില്‍ വരുന്ന പോസ്റ്റുകള്‍ അവഗണിക്കാനും താരം പറയുന്നു.

നിരവധി അക്കൌണ്ടുകൾ

തന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന ട്വിറ്റര്‍ പോസ്റ്റുകള്‍ തന്റേതല്ലെന്നും താരം പറയുന്നു. അത്തരം പോസ്റ്റുകള്‍ വ്യാജമാണ്. ട്വിറ്ററില്‍ മഡോണ സെബാസ്റ്റിയന്റെ പേരില്‍ നിരവധി അക്കൗണ്ടുകളാണ് കാണുന്നത്.

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം

മലയാളത്തില്‍ തരംഗമായി മാരിയ പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ഗായിക കൂടിയായ മഡോണ സെബാസ്റ്റിയന്‍. അടുത്തിടെയാണ് താരം തമിഴിലും മറ്റു ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്.

വീഡിയോകള്‍ കറങ്ങി നടക്കുന്നു

തമിഴിലെ സൂപ്പര്‍താരം ധനുഷ് തന്നെ ബലാത്സംഗം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് സുചിലീക്ക്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാത്രമല്ല ധനുഷുമായി സൗഹൃദമുള്ള താരങ്ങളുടേയെല്ലാം പേരില്‍ വീഡിയോകള്‍ കറങ്ങി നടക്കുന്നു.

സ്വകാര്യനിമിഷങ്ങൾ പരക്കുന്നു

എന്നാല്‍ ഇതൊന്നും താന്‍ ചെയ്യുന്നതല്ലെന്നാണ് സുചിത്ര പറയുന്നത്. നിരവധി വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പ്രശസ്ത താരങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.

 അടുത്തത് മഡോണ ലീക്ക്സ് ?

സുചി ലീക്ക്‌സ് തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ചുകഴിഞ്ഞു. ധനുഷിന് പുറമേ അമലാ പോള്‍, ചിന്മയി, അനിരുദ്ധ്, തൃഷ അടക്കമുള്ള സെലിബ്രിറ്റികള്‍ അപമാനിക്കപ്പെട്ടു. അടുത്തത് മഡോണ ലീക്ക്സ് ആകുമോ വരുന്നതെന്ന് കാത്തിരുന്ന് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+