കരുണാനിധിയുടെ അന്ത്യവിശ്രമം; തർക്കത്തിന് പരിഹാരമായില്ല, വാദം ബുധനാഴ്ച രാവിലെത്തേക്ക് മാറ്റി!
ചെന്നൈ: കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെ വൻ വിവാദമായിരുന്നു തലപൊക്കിയത്. പാതിരാ കോടതിയിൽ സംഭവം എത്തിയതോടെ തമിഴ്നാട് ജനത ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ വിധി അറിയാൻ ഇനിയും കാത്തിരിക്കണം.
ശവസംസ്കാരം പാടില്ലെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലെ വാദം രാവിലെ എട്ട് മണിക്ക് മാറ്റി. അതേസമയം ശവസംസ്കാരം പാടില്ലെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പിന്‍വലിച്ചതായി ഡിഎംകെയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് നേരത്തെ പറയുകയും ചെയ്തിരുന്നു. സാധാരണ പ്രമുഖര്‍ മരിക്കുമ്പോള്‍ മറീച്ച ബീച്ചിലാണ് ചടങ്ങുകള്‍ നടക്കാറുള്ളത്. മദ്രാസ് ഹൈക്കോടതി കേസ് നടക്കുന്നത് കൊണ്ടാണ് ഇതെന്നാണ് വാദം. അതേസമയം ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്‌കാരത്തിന് മറീന ബീച്ച് തന്നെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കന്‍ സ്റ്റാലിനും മകള്‍ കനിമൊഴിയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. തീരദേശ നിയമത്തിന് എതിരായിട്ടാണ് മറീന ബീച്ചില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രണ്ടാമതൊന്ന് ആലോചിക്കാനുള്ള കാരണം. സർക്കകാർ നീക്കത്തിനെതിരെ ഡിഎംകെ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട്.












Click it and Unblock the Notifications