കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വരവേല്‍ക്കാന്‍ ബാനര്‍ സ്ഥാപിക്കാം, സര്‍ക്കാരിന് ഹൈക്കോടതി അനുമതി, മറുപടിയുമായി കമല്‍ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും തമിഴ്‌നാട്ടില്‍ വെച്ച് നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹോള്‍ഡിംഗുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് ഇതിന് അനുമതി നല്‍കിയത്. നേരത്തെ അനധികൃത ഹോള്‍ഡിംഗ് ദേഹത്തേക്ക് വീഴുകയും വാഹനം നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിക്ക് ഇടിച്ച് ശുഭശ്രീ എന്ന യുവതി മരിക്കുകയും ചെയ്ത സംഭവം വന്‍ വിവാദമായ സാഹചര്യത്തില്‍ ഹോള്‍ഡിംഗുകള്‍ ഉയര്‍ത്തുന്നത് ഹൈക്കോടതി കര്‍ശനമായി നിരോധിച്ചിരുന്നു.

1

പ്രധാനമന്ത്രി പങ്കെടുക്കുന്ന വലിയൊരു ചടങ്ങായത് കൊണ്ട് ബാനറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മോദി ഷി ജിന്‍ പിംഗ് കൂടിക്കാഴ്ച്ച മാമല്ലപുരത്ത് വെച്ചാണ് നടക്കുന്നത്. ശുഭശ്രീയുടെ മരണത്തെ തുടര്‍ന്ന് കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശുഭശ്രീയുടെ മരണത്തില്‍ അണ്ണാ ഡിഎംകെയുടെ കൗണ്‍സിലര്‍ അറസ്റ്റിലായിരുന്നു.

അതേസമയം ഹൈക്കോടതി വിധി രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നേരത്തെ ശുഭശ്രീയുടെ മരണത്തില്‍ പ്രതിഷേധം ശക്തമായപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബാനറുകള്‍ ഉയര്‍ത്തുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. കോടതി വിധിക്ക് പിന്നാലെ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ഹാസന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോത്സാഹിപ്പിക്കരുതെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

ശുഭശ്രീയുടെ മരണത്തോടെ തമിഴ്‌നാട് ജനത പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ ബാനറുകള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടിയത്. ഈ അപകടകരമായ ബാനര്‍ സംസ്‌കാരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴരുടെ ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന് ആശങ്കകളുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ തയ്യാറാവണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. അതേസമയം കമല്‍ഹാസന്‍ ജനങ്ങളുടെ കാര്യമല്ല, ബിഗ്‌ബോസിലെ കാര്യങ്ങളാണ് നോക്കുന്നതെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ഡി ജയകുമാര്‍ വിമര്‍ശിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, കാരണം ഡിഎംകെയും അണ്ണാ ഡിഎംകെയും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, കാരണം ഡിഎംകെയും അണ്ണാ ഡിഎംകെയും

English summary
madras hc allows tn government to erect banners to welcome pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X