കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭഛിദ്രം നടത്തണമെന്ന് പിതാവ് വേണ്ടെന്ന് മകള്‍, വിധി പീഡനക്കേസിലെ ഇരയ്ക്കനുകൂലം

  • By Sandra
Google Oneindia Malayalam News

മധുരൈ: തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട മകള്‍ക്ക് ഗര്‍ഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പിതാവിന് കോടതി വിധി തിരിച്ചടിയായി. കൗമാരക്കാരിയായ മകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതിയാണ് കോടതി നിഷേധിച്ചത്.

ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് സി വിമലയാണ് അനുമതി നിഷേധിച്ചത്. പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിക്കാനും കുറ്റവാളിയെ വിവാഹം കഴിയ്ക്കാനും സന്നദ്ധമാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി വിധി. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തി ആയതുകൊണ്ടും ഇരുവരും വിവാഹം കഴിച്ചതുകൊണ്ടും ഗര്‍ഭം അലസിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

ഗര്‍ഭഛിദ്രം

ഗര്‍ഭഛിദ്രം

പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയാവുന്ന കേസുകളില്‍ ഗര്‍ഭഛിദ്രം നടത്താന്‍ പെണ്‍കുട്ടിയുടെ അനുമതി അനിവാര്യമല്ല. എന്നാല്‍ പെണ്‍കുട്ടി സന്നദ്ധയാണെങ്കില്‍ കോടതിയ്ക്ക് അനുമതി നിഷേധിക്കാനും കഴിയില്ല.

ഇഷ്ടത്തിനെതിരായി

ഇഷ്ടത്തിനെതിരായി

അമ്മയാവാനുള്ള പെണ്‍കുട്ടിയുടെ അവകാശം സ്ത്രീയുടെ ചുമതലയെയാണ് കുറിയ്ക്കുന്നത്. അതിനാല്‍ പെണ്‍കുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭഛിത്രം നടത്താന്‍ കഴിയില്ലെന്നും ജഡ്ജി വിധിച്ചു.

കുറ്റകൃത്യം

കുറ്റകൃത്യം

ഫെബ്രുവരിയില്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പെണ്‍കുട്ടിയക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി പീഡിപ്പിച്ച യുവാവിനെ വിവാഹം കഴിയ്ക്കുകയായിരുന്നു.

സൈക്യാട്രിസ്റ്റുകള്‍

സൈക്യാട്രിസ്റ്റുകള്‍

കൗമാര പ്രായത്തില്‍ ഗര്‍ഭംധരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതിനായി ഡോക്ടര്‍മാര്‍, സൈക്കോളിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

ലൈംഗികാതിക്രമങ്ങള്‍

ലൈംഗികാതിക്രമങ്ങള്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ അനുമതിയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും കുറ്റകരമാണ്.

അനുമതി

അനുമതി

17കാരിയായ തന്റെ മകളെ ഫെബ്രുവരി 13ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും മകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് പിതാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവിന്റെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
Madras HC dismisses father’s plea to abort pregnancy of 'raped' daughter. The court denied permission after the convict marry the girl and she never gave permission to abort the foetus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X