വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു
ചെന്നൈ: വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ബലാത്സംഗക്കേസില്‍ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന വിവാദ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.
ബലാത്സംഗത്തിന് ഇരയായ യുവതിയുമായി ഒത്തുതീര്‍പ്പിലെത്തുന്നതിന് പ്രതിയ്ക്ക് അനുവദിച്ച ജാമ്യവും കോടതി റദ്ദാക്കിയിട്ടുണ്ട്. പ്രതിയോട് ഈ മാസം 13ന് കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് പി.ദേവദാസ് ആണ് തന്റെ മുന്‍ വിധി റദ്ദാക്കി ഉത്തരവിറക്കിയത്.

നേരത്തെ വിവാദ വിധിക്കെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ നടപടി ഗുരുതരമായ തെറ്റാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഹൈക്കോടതി വിധിയില്‍ രാജ്യമെങ്ങും വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു
കേസിലെ പ്രതി ജൂലൈ 13ന് ഗൂഡല്ലൂരിലെ മഹിളാ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. മഹിളാ കോടതിയാണ് കേസില്‍ വിധി പറഞ്ഞിരുന്നത്.
2008 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.












Click it and Unblock the Notifications