കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് വേണ്ട; സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി

Google Oneindia Malayalam News

ചെന്നൈ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആര്‍ എസ് എസിന്റെ റൂട്ട് മാര്‍ച്ചിന് നിരോധനം ഏര്‍പ്പെടുക്കിയ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാര്‍ച്ച് അനുവദിച്ചാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകും എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.

മാര്‍ച്ചിന് അനുമതി നല്‍കിയാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ഉണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരും പൊലീസും ഹൈക്കോടതിയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് ശരിവെച്ചത്.

1

അതേസമയം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഹൈക്കോടതി ആര്‍ എസ് എസിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ റൂട്ട് മാര്‍ച്ചിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി<br />ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി

2

കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കില്ല എന്ന് അറിയിക്കുകയായിരുന്നു. ഇതിനെതിരെ ആര്‍ എസ് എസ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് ശരിവച്ചത്. പി എഫ് ഐ നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാത്തത് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

3

എന്നാല്‍ ഗാന്ധിജിയുടെ ജനനമാണ് ആഘോഷിക്കുന്നത് എന്നായിരുന്നു ആര്‍ എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം ഗോഡ്സെയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഗാന്ധിജയന്തി ആഘോഷിക്കാന്‍ എന്തവകാശം എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തിരിച്ചടിച്ചു. സംസ്ഥാനത്തെ 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര്‍ എസ് എസ് തീരുമാനിച്ചത്.

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡ

4

ആര്‍ എസ് എസിന്റെ റൂട്ട് മാര്‍ച്ചിന് ഉപാധികളോടെ അനുമതി നല്‍കണം എന്നായിരുന്നു നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. തിരുവള്ളൂര്‍ പൊലീസാണ് ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിന് ആദ്യം അനുമതി നിഷേധിച്ചിരുന്നത്. ഇതിന് പിന്നാലെ മറ്റ് ജില്ലകളിലും റൂട്ട് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

5

അതേസമയം ഗാന്ധിജയന്തി ദിനത്തില്‍ ആര്‍ എസ് എസ് റൂട്ട് മാര്‍ച്ച് നടത്തുന്നത് വിരോധാഭാസമാണ് എന്ന് പറഞ്ഞ് ദളിത് സംഘടനയായ തിരുമാവളവന്റെ വി സി കെ മതസൗഹാര്‍ദ റാലി നടത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ഇടതുകക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

English summary
Madras HC upheld the Tamil Nadu government's decision to ban the RSS's root march on Gandhi Jayanti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X