ശരിയത്ത് കോടതികള്‍ക്ക് നിരോധനം! സ്ഥിതി വിലയിരുത്താന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം
തിങ്കളാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
ചെന്നൈ: അംഗീകാരമില്ലാത്ത ശരിയത്ത് കോടതികള്‍ക്ക് നിരോധനവുമായി മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടില്‍ മുസ്ലിം പള്ളികള്‍ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ശരിയ കോടതികള്‍ ഇതോടെ ഇല്ലാതാവും. തിങ്കളാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ശരിയത്ത് കോടതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും കോടതി തമിഴിനാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ഇത് സംബന്ധിച്ച സ്ഥിതിഗതികള്‍ ഒരു മാസത്തിനുള്ളില്‍ അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ഥിതി വിലയിരുത്താന്‍
ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. സംസ്ഥാനത്ത് ശരീയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുതാല്‍പ്പര്യ ഹര്‍ജി
പ്രവാസിയായ അബ്ദുള്‍ റഹ്മാന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഉത്തരവ്. ചെന്നൈയിലെ അണ്ണാ സാലൈയിലുള്ള പള്ളിയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മക്കാ മസ്ജിദ് ശരിയത്ത് കോടതി അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

വിവാഹമോചനത്തില്‍ ശരിയത്ത് വിധി
വിവാഹമോചന കേസുകള്‍, വിവാഹത്തര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കേസുകളാണ് പള്ളികള്‍ക്ക് സമീപത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്.

മുസ്ലിം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍
ശരിയത്ത് കോടതികളില്‍ നിന്ന് നിഷ്കളങ്കരായ മുസ്ലിങ്ങള്‍ പ്രശ്നങ്ങളില്‍ നിന്ന് മുക്തരാവുന്നതിനും മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് ഹര്‍ജിയുമായി കോടതിയില്‍ ഹാജരായ അഭിഭാഷകന് എ സിറാജുദ്ദീന്റെ വിശദീകരണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications