കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയത്ത് കോടതികള്‍ക്ക് നിരോധനം! സ്ഥിതി വിലയിരുത്താന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം

തിങ്കളാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്

Google Oneindia Malayalam News

ചെന്നൈ: അംഗീകാരമില്ലാത്ത ശരിയത്ത് കോടതികള്‍ക്ക് നിരോധനവുമായി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ മുസ്ലിം പള്ളികള്‍ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ശരിയ കോടതികള്‍ ഇതോടെ ഇല്ലാതാവും. തിങ്കളാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ശരിയത്ത്‌ കോടതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും കോടതി തമിഴിനാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ഇത് സംബന്ധിച്ച സ്ഥിതിഗതികള്‍ ഒരു മാസത്തിനുള്ളില്‍ അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 സ്ഥിതി വിലയിരുത്താന്‍

സ്ഥിതി വിലയിരുത്താന്‍

ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. സംസ്ഥാനത്ത് ശരീയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുതാല്‍പ്പര്യ ഹര്‍ജി

പൊതുതാല്‍പ്പര്യ ഹര്‍ജി

പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഉത്തരവ്. ചെന്നൈയിലെ അണ്ണാ സാലൈയിലുള്ള പള്ളിയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മക്കാ മസ്ജിദ് ശരിയത്ത് കോടതി അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

വിവാഹമോചനത്തില്‍ ശരിയത്ത് വിധി

വിവാഹമോചനത്തില്‍ ശരിയത്ത് വിധി

വിവാഹമോചന കേസുകള്‍, വിവാഹത്തര്‍ക്കങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കേസുകളാണ് പള്ളികള്‍ക്ക് സമീപത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്.

മുസ്ലിം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍

മുസ്ലിം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍

ശരിയത്ത് കോടതികളില്‍ നിന്ന് നിഷ്‌കളങ്കരായ മുസ്ലിങ്ങള്‍ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തരാവുന്നതിനും മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് ഹര്‍ജിയുമായി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എ സിറാജുദ്ദീന്റെ വിശദീകരണം.

English summary
Madras High Court bans Sharia courts, asks Tamil Nadu govt to ensure they do not function. court produced order on Monday to stop functioning of Sharia court in premises of mosque.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X