കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ശരിയത്ത് കോടതികള്‍ ഇനി വേണ്ട! ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടേത്

തമിഴ്‌നാട്ടില്‍ മുസ്ലിം പള്ളികളിലെ ശരിയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങള്‍ക്ക് കോടതികളാകാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : തമിഴ്‌നാട്ടില്‍ മുസ്ലിം പള്ളികളിലെ ശരിയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങള്‍ക്ക് കോടതികളാകാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ചെന്നൈ അണ്ണാശാലയിലെ മക്ക മസ്ജിദ് കൗണ്‍സിലിനെതിരായ കേസിലാണ് വിധി.ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് എസ്കെ കൗള്‍ അധ്യക്ഷനായ ബഞ്ച്

ജസ്റ്റിസ് എസ്കെ കൗള്‍ അധ്യക്ഷനായ ബഞ്ച്

ജസ്റ്റിസ് എസ്‌കെ കൗള്‍, എം സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയങ്ങള്‍ ആരാധനയ്ക്ക് മാത്രം വേണ്ടിയുള്ളതാകണമെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചന കേസുകളോ, വസ്തുതര്‍ക്കമോ ഈ കോടതികളില്‍ പരിഹരിക്കാനാകില്ലെന്നും കോടതി. പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

 ഹര്‍ജിക്കാരന്‍റെ ആരോപണം

ഹര്‍ജിക്കാരന്‍റെ ആരോപണം

അബ്ദുള്‍ റഹ്മാന്‍ എന്ന എന്‍ആര്‍ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ശരിയത്ത് കോടതികള്‍ മറ്റ് കോടതികളെ പ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. കൂടാതെ വിവാഹമോചന ഉത്തരവുകള്‍ പ്രഖ്യാപിക്കുകയും വിവാഹ മോചനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സമന്‍സ് അയക്കുകയും ചെയ്യുകയാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

 നിരവധി പേര്‍ ബുദ്ധിമുട്ടില്‍

നിരവധി പേര്‍ ബുദ്ധിമുട്ടില്‍

നിരപരാധികളായ മുസ്ലീങ്ങളുടെ സുരക്ഷയ്ക്കായിട്ടാണ് ഇത്തരത്തിലൊരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ പറയുന്നത്. മക്ക മസ്ജിദ്ശരിയത്ത് കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം പലരും നിശബ്ദമായി സഹിക്കുകയാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ശരിയത്ത് കോടതികളുടെ പ്രവര്‍ത്തനം നിരവധി മുസ്ലിം കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍.

 സമാനമായ വസ്ത്രം

സമാനമായ വസ്ത്രം

മറ്റ് കോടതികള്‍ക്കു സമാനമായിട്ടാണ് ഇത്തരം കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. മറ്റ് കോടതികളിലെ ജഡ്ജിമാര്‍ ധരിക്കുന്നതിന് സമാനമായ മേല്‍ കുപ്പായം ശരിയത്ത് കോടതികളിലെ ജഡ്ജിമാര്‍ ധരിക്കാറുണ്ടെന്നും എന്നാല്‍ ഇത് മറ്റൊരു കളര്‍ ആണെന്നും ഹര്‍ജിക്കാരന്‍

വിവാഹമോചനം

വിവാഹമോചനം

വിവാഹ മോചനത്തിനു ശേഷം ഭാര്യയുമായി ഒന്നിക്കുന്നതിനായി താന്‍ ശരീയത്ത് കോടതിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ നീതി ലഭിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. വീണ്ടും ഒന്നിക്കുന്നതിനായി കോടതിയെ സമീപിച്ചപ്പോള്‍ തലാക്ക് രേഖകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചെന്നും വിവാഹമോചനം പ്രഖ്യാപിച്ചെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

ഒരു വര്‍ഷം നൂറോളം കേസുകള്‍

ഒരു വര്‍ഷം നൂറോളം കേസുകള്‍

ശരിയത്ത് കോടതികള്‍ അനധികൃതമാണെന്ന് കോടതി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇവ സജീവമാണ്. വര്‍ഷം നൂറോളം കേസുകളാണ് ശരിയത്ത് കോടതികളിലെത്തുന്നത്.

English summary
The Madras High Court on Monday banned unauthorised Sharia courts functioning on mosque premises in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X