കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു; സ്ഥലം മാറ്റിയതില്‍ പ്രതിഷേധം

Google Oneindia Malayalam News

ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വികെ തഹില്‍രമണി രാജിവച്ചു. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചു. ഉച്ച ഭക്ഷണത്തിന് പിരിഞ്ഞ വേളയിലാണ് മറ്റു ജഡ്ജിമാരെ അവര്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് വികെ തഹില്‍രമണിയെ അടുത്തിടെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Tahilramani

സ്ഥലം മാറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വികെ തഹില്‍രമണി കൊളീജിയത്തിന് കത്തയച്ചു. എന്നാല്‍ ഈ ആവശ്യം കൊളീജിയം നിരസിച്ചു. ഇതാണ് രാജിക്ക് കാരണമെന്ന് അറിയുന്നു. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച ചില വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് തഹില്‍രമണിയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതെന്ന് ജുഡീഷ്യറി വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു.

പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള കൊളീജിയമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തത്. ആഗസ്റ്റ് 28വായിരുന്നു ഇത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എകെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും സ്ഥലം മാറ്റിയിരുന്നു.

എല്ലാ വശങ്ങളും പരിശോധിച്ചാണ് ജഡ്ജിമാരെ സ്ഥലം മാറ്റുക എന്ന് സുപ്രീംകോടതി വെബ്‌സൈറ്റില്‍ സപ്തംബര്‍ മൂന്നിന് അപ്ലോഡ് ചെയ്ത പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തഹില്‍രമണിയെ സ്ഥലം മാറ്റാന്‍ എടുത്ത തീരുമാനം മാറ്റില്ലെന്നും പ്രമേയത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിനാണ് വികെ തഹില്‍രമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്.

English summary
Madras High Court Chief Justice VK Tahilramani Resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X