കോടികളുടെ റോൾസ് റോയിസിന് നികുതി ഇളവ് വേണം, നടൻ വിജയ്ക്ക് ഒരു ലക്ഷം പിഴ ശിക്ഷ വിധിച്ച് കോടതി
ചെന്നൈ: നടന്‍ വിജയ്ക്ക് ഒരു ലക്ഷം പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ആഢംബര കാറിന് നികുതി ഇളവ് വേണമെന്ന ആവശ്യത്തിലാണ് കോടതി നടപടി. വിജയ്‌നെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ ഹീറോ ആയി മാറരുതെന്ന് കോടതി കുറ്റപ്പെടുത്തി. നികുതി ഇളവ് ആവശ്യപ്പെട്ട് കൊണ്ടുളള താരത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളുകയും ചെയ്തു.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ
വിദേശത്ത് നിന്നും വിജയ് ഇറക്കുമതി ചെയ്യുന്ന കോടികള്‍ വില വരുന്ന റോള്‍സ് റോയ്‌സ് കാറിന് അദ്ദേഹം നികുതി അടച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ നിന്നും 2012ല്‍ ആണ് റോള്‍സ് റോയിസ് ഗോസ്റ്റ് കാര്‍ വിജയ് ഇറക്കുമതി ചെയ്തത്. കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവ് വേണം എന്ന് ആവശ്യപ്പെട്ട് താരം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ ആണ് താരത്തെ വിമര്‍ശിച്ച് കൊണ്ട് ഹര്‍ജി തളളുകയും പിഴ ശിക്ഷ ചുമത്തുകയും ചെയ്തത്.

അഴിമതിക്ക് എതിരെയുളള പോരാട്ടം സിനിമയില്‍ മാത്രം മതിയോ എന്ന് പിഴ വിധിച്ച് കൊണ്ട് ജസ്റ്റിസ് എം സുബ്രഹ്മണ്യം ചോദിച്ചു. അഴിമതിക്ക് എതിരെയുളള സിനിമകളിലൂടെയാണ് വിജയിക്ക് ആരാധകര്‍ ഉണ്ടായത്.. അത്തരമൊരാള്‍ ടാക്‌സ് വെട്ടിപ്പ് നടത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. അതുകൊണ്ടാണ് തനിക്ക് ആഢംബര കാര്‍ വാങ്ങാനായത് എന്ന് വിജയ് മറക്കരുതെന്നും സാധാരണക്കാര്‍ നികുതി അടയ്ക്കുമ്പോള്‍ പ്രശസ്തരായവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് നല്‍കുന്നത് തെറ്റായ സന്ദേശം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് ആഴ്ചകള്‍ക്കുളളില്‍ പിഴത്തുകയായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കാര്‍ ഇറക്കുമതി ചെയ്യാന്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രചാരണം താരത്തിന്റെ ഓഫീസ് തളളി. ഇംഗ്ലണ്ടില്‍ നിന്നും വാഹനം ഇറക്കുമതി ചെയ്തത് ഇറക്കുമതിച്ചുങ്കം അടച്ചാണ്. എന്നാല്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നടന്നിരുന്നില്ല. എന്‍ട്രി ടാക്‌സ് അടച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു അത്. ഇത് ചോദ്യം ചെയ്താണ് വിജയ് കോടതിയെ സമീപിച്ചത്.
പുതിയ ലുക്കില്‍ തിളങ്ങി സ്റ്റാര്‍ മാജിക് അവതാരിക ലക്ഷ്മി നക്ഷത്ര: പുതിയ ഫോട്ടോഷൂട്ട് കാണാം


Click it and Unblock the Notifications