കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടെടുപ്പ്;പളനിസാമിയ്ക്കും ഹൈക്കോടതി സ്പീക്കര്‍ക്കും നോട്ടീസ്;പണിവരുന്നത് എടപ്പാടിയ്ക്ക്!

വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്കും നിയമസഭാ സ്പീക്കര്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, നിയമസഭാ സ്പീക്കര്‍ പി ധന്‍പാല്‍, ഹോം സെക്രട്ടറി എന്നിവരോട് മാര്‍ച്ച് 10ന് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ഹുലുവാദി രമേഷ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നോട്ടീസയച്ചത്. കഴിഞ്ഞ ശനിയാഴ്ച തമിഴ്‌നാട് അസംബ്ലിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 234 ല്‍ 122 വോട്ടുമായി എടപ്പാടി പളനിനസാമി വിജയിച്ചിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് അനുവദിക്കുകയോ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന ഡിഎംകെ ഉന്നയിച്ച ആവശ്യങ്ങള്‍ സ്പീക്കര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അതിരുകടന്നതോടെ പാര്‍ട്ടി എംഎല്‍എമാരെ ബലം പ്രയോഗിച്ച് പുറത്താക്കിയിരുന്നു.

madras-high-court

എന്നാല്‍ ഡിഎംകെയുടെ അസാന്നിധ്യത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും കാണിച്ച് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി വന്നതോടെ മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവച്ചിരുന്ന ശശികലയ്ക്ക് തിരിച്ചടിയായെങ്കിലും വിശ്വസ്തനായ പളനിസാമിയെ തല്‍സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ച് ചിന്നമ്മ പരിഹാരം കാണുകയായിരുന്നു.

English summary
Madras High Court issues notices to TN CM, Home Secretary over trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X