കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ സ്ഥലം മാറ്റിയ സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതി ജസ്റ്റിസ് സ്‌റ്റേ ചെയ്തു

  • By Athul
Google Oneindia Malayalam News

ചെന്നൈ: തന്നെ കൊല്‍ക്കത്ത ഹൈക്കോടിയിലേക്ക് സ്ഥലം മാറ്റിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ജഡ്ജി തന്നെ സ്റ്റേ ചെയ്തു. ജഡിജി സിഎസ് കര്‍ണനാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കൂടാതെ ഉത്തരവിറക്കിയതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരണം എഴുതി നല്‍കാനും കര്‍ണന്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ 29തിന് മുമ്പ് കീഴുദ്യോഗസ്ഥന്‍ വഴി വിശദീകരണം എഴുതി നല്‍കാനാണ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ തന്റെ വിവേചനാധികാരത്തില്‍ കൈകടത്തരുതെന്നും കര്‍ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

madras-high-court

എന്നാല്‍ സിഎസ് കര്‍ണനെ ഒരു ജുഡീഷ്യല്‍ ചുമതലയും ഏല്‍പ്പിക്കരുതെന്നാണ് സുപ്രീംകോടതി ചെന്നൈ ഹൈക്കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് കര്‍ണന്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ രജിസ്ട്രാര്‍
സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് കര്‍ണനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

താന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവനായതുകൊണ്ടാണ് തനിക്കെതിരെ വിവേചനം കാണിക്കുന്നതെന്നാണ് ജസ്റ്റിസ് കര്‍ണന്റെ ആരോപണം.

English summary
In an unprecedented response to a transfer order issued by the Supreme Court, a judge of the Madras high court on Monday stayed the order transferring him to the Calcutta high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X