കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രാജി; അഭിഭാഷകരുടെ പ്രതിഷേധം, ചീഫ് ജസ്റ്റിസിന് പിന്തുണയേറി

Google Oneindia Malayalam News

ചെന്നൈ: സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പിന്തുണയേറുന്നു. മദ്രാസ് ഹൈക്കോടതിയുടെ ചെന്നൈയിലെയും മധുരയിലേയും അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹില്‍രമണിക്ക് പിന്തുണ പ്രഖ്യാപിച്ചു. സുപ്രീംകോടതി കൊളീജിയം തീരുമാനം മാറ്റണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ചെറിയ ഹൈക്കോടതിയായ മേഘാലയയിലെ ഹൈക്കോടതിയിലേക്കാണ് തഹില്‍രമണിയെ സ്ഥലം മാറ്റിയത്. ഇത് അവരെ അവഹേളിക്കലാണെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു. തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതിക്ക് പുറത്ത് അഭിഭാഷകര്‍ പ്രതിഷേധം സംഘടിപ്പിക്കും. അഭിഭാഷക സംഘടനകള്‍ യോഗം ചേര്‍ന്ന് ഭാവി പ്രതിഷേധ പരിപാടികള്‍ തിങ്കളാഴ്ച ആസൂത്രണം ചെയ്യും.

Tahil

ശനിയാഴ്ച രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വികെ തഹില്‍രമണി രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചിരുന്നു. സ്ഥലം മാറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വികെ തഹില്‍രമണി കൊളീജിയത്തിന് കത്തയച്ചു. എന്നാല്‍ ഈ ആവശ്യം കൊളീജിയം നിരസിച്ചു. ഇതാണ് രാജിക്ക് കാരണമെന്ന് അറിയുന്നു. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച ചില വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് തഹില്‍രമണിയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതെന്ന് ജുഡീഷ്യറി വൃത്തങ്ങള്‍ പറഞ്ഞു.

സൗദി രാജാവ് മകനെ എണ്ണ വകുപ്പ് മന്ത്രിയാക്കി; കേന്ദ്രമന്ത്രി സൗദിയിലേക്ക്, ഖത്തറും സന്ദര്‍ശിക്കുംസൗദി രാജാവ് മകനെ എണ്ണ വകുപ്പ് മന്ത്രിയാക്കി; കേന്ദ്രമന്ത്രി സൗദിയിലേക്ക്, ഖത്തറും സന്ദര്‍ശിക്കും

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള കൊളീജിയമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തത്. ആഗസ്റ്റ് 28വായിരുന്നു ഇത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എകെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും സ്ഥലം മാറ്റിയിരുന്നു.

എല്ലാ വശങ്ങളും പരിശോധിച്ചാണ് ജഡ്ജിമാരെ സ്ഥലം മാറ്റുക എന്ന് സുപ്രീംകോടതി വെബ്‌സൈറ്റില്‍ സപ്തംബര്‍ മൂന്നിന് അപ്ലോഡ് ചെയ്ത പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തഹില്‍രമണിയെ സ്ഥലം മാറ്റാന്‍ എടുത്ത തീരുമാനം മാറ്റില്ലെന്നും പ്രമേയത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിനാണ് വികെ തഹില്‍രമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്.

English summary
Madras High Court lawyers Supports to Chief Justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X