ഭിന്ന ലിംഗക്കാര്‍ക്ക് പ്രത്യേക ടോയ്ലറ്റ് വേണമെന്ന് ഹൈക്കോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും ടോയ്ലറ്റിന്റെ കാര്യത്തിലും അവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും ഹരജിക്കാരന് അറിയിച്ചു.
മദ്രാസ് ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം വേണമെന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുനിസിപ്പല്‍ അധികാരികളെയാണ് ടോയ്ലറ്റ് നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്. ചെന്നൈ കോര്പ്പറേഷന് പരിധിയില്‍ ആണ് ആദ്യം ടോയ്ലറ്റ് നിര്‍മ്മാണത്തിന് ഉ്ത്തരവിട്ടത്. ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് ഈ പ്രശ്നം പരിഹരിക്കുന്നതിനായി അഡ്വക്കേറ്റ് ആര് ദേവപ്രസാദിനെ അമിക്യസ്ക്യൂരിയായി നിയമിച്ചിരുന്നു.

ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കുളിമുറി, മൂത്രപ്പുര എന്നിങ്ങനെയുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ദേവരാജ് എന്ന വ്യക്തിയുടെ പൊതുതാല്പര്യ ഹര്‍ജിയുടെ പേരിലാണ് മേല്‍പ്പറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാരന്റെ അഭിപ്രായത്തില്‍ 2011 ലെ സെന്‍സസ് പ്രകാരം 10 ലക്ഷം ഭിന്നലിംഗക്കാര്‍ തമിഴ് നാട്ടില്‍ മാത്രം പ്രാഥമിക സൗകര്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരെ സമൂഹം അവര്‍ണ്ണരായി കാണുന്നത് കൂടാതെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങള്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും ടോയ്ലറ്റിന്റെ കാര്യത്തിലും അവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും ഹരജിക്കാരന് അറിയിച്ചു.
ഇത് സംബന്ധിച്ച് ദേവരാജ് സര്‍ക്കാരിന് 2016 സെപ്റ്റംബര്‍ 12 നും നവംബര്‍ 16 നും നിവേദനം അയച്ചിരുന്നെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications