കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്ന ലിംഗക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ് വേണമെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും ടോയ്‌ലറ്റിന്റെ കാര്യത്തിലും അവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും ഹരജിക്കാരന്‍ അറിയിച്ചു.

Google Oneindia Malayalam News

മദ്രാസ് ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം വേണമെന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുനിസിപ്പല്‍ അധികാരികളെയാണ് ടോയ്‌ലറ്റ് നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്. ചെന്നൈ കോര്‍പ്പറേഷന്‍ പരിധിയില്‍ ആണ് ആദ്യം ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് ഉ്ത്തരവിട്ടത്. ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി അഡ്വക്കേറ്റ് ആര്‍ ദേവപ്രസാദിനെ അമിക്യസ്‌ക്യൂരിയായി നിയമിച്ചിരുന്നു.

xmadras-high-court

ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കുളിമുറി, മൂത്രപ്പുര എന്നിങ്ങനെയുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ദേവരാജ് എന്ന വ്യക്തിയുടെ പൊതുതാല്‍പര്യ ഹര്‍ജിയുടെ പേരിലാണ് മേല്‍പ്പറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാരന്റെ അഭിപ്രായത്തില്‍ 2011 ലെ സെന്‍സസ് പ്രകാരം 10 ലക്ഷം ഭിന്നലിംഗക്കാര്‍ തമിഴ് നാട്ടില്‍ മാത്രം പ്രാഥമിക സൗകര്യങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരെ സമൂഹം അവര്‍ണ്ണരായി കാണുന്നത് കൂടാതെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങള്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും ടോയ്‌ലറ്റിന്റെ കാര്യത്തിലും അവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും ഹരജിക്കാരന്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ദേവരാജ് സര്‍ക്കാരിന് 2016 സെപ്റ്റംബര്‍ 12 നും നവംബര്‍ 16 നും നിവേദനം അയച്ചിരുന്നെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

English summary
The order was passed on a public interest litigation filed by, Devaraj, an activist seeking provision of separate toilets and bathrooms for transgenders in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X