Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്ക്ക് പിന്നാലെ ധനുഷിനേയും പറപ്പിച്ച് മദ്രാസ് ഹൈക്കോടതി, റോൾസ് റോയ്സിന് നികുതി ഇളവില്ല

ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ആഢംബര റോള്‍സ് റോയ്‌സ് കാറിന്റെ ഇറക്കുമതി നികുതിയില്‍ ഇളവ് തേടിയ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2015ല്‍ ഇറക്കുമതി ചെയ്ത കാറിന്റെ മുഴുവന്‍ പ്രവേശന നികുതിയും 48 മണിക്കൂറിനുളളില്‍ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച നടന്‍ വിജയിക്കും മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

2015ല്‍ നികുതി ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ ആണ് ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിക്കവേയാണ് താരത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ധനുഷിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ധനുഷ് ഇതിനകം നികുതിയുടെ 50 ശതമാനം അടച്ചിട്ടുണ്ടെന്നും ബാക്കി കൂടി അടയ്ക്കാന്‍ തയ്യാറാണ് എന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണം എന്നുമായിരുന്നു ആവശ്യം.

11

എന്നാല്‍ കേസ് 2015 മുന്‍ പെന്‍ഡിംഗ് ആണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പിന്‍വലിക്കാനുളള ആവശ്യം ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യന്‍ നിരാകരിക്കുകയായിരുന്നു. കേസ് കേള്‍ക്കുന്നതിന് വേണ്ടി ഹൈക്കോടതി ലിസ്റ്റ് ചെയ്തതിന് ശേഷമാണ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ധനുഷിന്റെ ജോലി എന്തുകൊണ്ടാണ് വ്യക്തമാക്കാത്തത് എന്നും ഹൈക്കോടതി ചോദിച്ചു.

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

നികുതി ഇളവ് ആവശ്യപ്പെട്ടതിന് രൂക്ഷ വിമര്‍ശനം ആണ് താരത്തിന് എതിരെ ഹൈക്കോടതി ഉയര്‍ത്തിയത്. നികുതി നല്‍കുന്നവരുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിലൂടെയാണ് നിങ്ങള്‍ ഈ കാര്‍ ഓടിക്കാന്‍ പോകുന്നത്. വിദേശത്ത് നിന്ന് വാങ്ങി എന്നത് കൊണ്ട് കാര്‍ വായുവില്‍ പറക്കുമോ. 50 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്ന ഓരോരുത്തരും നികുതി കൊടുക്കുന്നുണ്ട്. ഒരു ഹെലികോപ്റ്റര്‍ കൂടി വാങ്ങിക്കൂ. നികുതി അടക്കാതിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ദിവസക്കൂലിക്കാന്‍ വാങ്ങുന്ന സോപ്പിന് പോലും നികുതി കൊടുക്കുന്നു. അവര്‍ നികുതി ഒഴിവാക്കാന്‍ കേസ് കൊടുക്കുന്നണ്ടോ, നിങ്ങള്‍ സമ്പന്നനല്ലേ കോടതി ചോദിച്ചു.

Recommended Video

cmsvideo
    Actor Vijay നികുതി അടയ്ക്കും, പിഴ അടയ്‌ക്കേണ്ട | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+