കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

420 കോടി ആദായ നികുതി; അടയ്ക്കാന്‍ രണ്ടുദിവസം മാത്രം, കര്‍ശന നിര്‍ദേശവുമായി കോടതി

Google Oneindia Malayalam News

ചെന്നൈ: 420 കോടി രൂപ രണ്ടുദിവസത്തിനകം നികുതി അടയ്ക്കണമെന്ന് അമേരിക്കന്‍ കമ്പനിയോട് മദ്രാസ് ഹൈക്കോടതി. കോഗ്നിസന്റ് ടെക്‌നോളജി സൊലൂഷന്‍സ് 2800 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് ആദാന നികുതി വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. വിവാദം കോടതിയിലെത്തിയതോടെ ഇതിന്റെ 15 ശതമാനം നികുതി ഉടന്‍ അടയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. 420 കോടി രൂപയാണ് രണ്ടുദിവസത്തിനകം അടയ്‌ക്കേണ്ടത്.

Cognizant

കമ്പനിയുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ മുംബൈയിലെ അക്കൗണ്ട് തുറക്കാന്‍ സൗകര്യം ചെയ്യണമെന്നും ഈ അക്കൗണ്ടിലെ തുക വേഗത്തില്‍ നികുതി ഒടുക്കാന്‍ ഉപയോഗിക്കണമെന്നും മദ്രാസ് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ മറ്റു ബാങ്കുകളില്‍ മരവിപ്പിച്ച അക്കൗണ്ടുകള്‍ അതേപടി തുടരും.

ആദായ നികുതി വകുപ്പിന്റെ തുടര്‍ നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ നല്‍കിയാണ് കോടതി 15 ശതമാനം നികുതി അടയ്ക്കാന്‍ കമ്പനിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് വേണ്ടി മുംബൈയിലെ ജെപി മോര്‍ഗാന്‍ ചെയ്‌സ് ബാങ്കിന്റെ അക്കൗണ്ടിലെ പണം ഉപയോഗിക്കാം. എന്നാല്‍ എസ്ബിഐ, എച്ച്ഡിഎഫ്‌സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ ഇളവ് നല്‍കിയിട്ടില്ല.

അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിക്കെതിരെ കോഗ്നിസന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കമ്പനിയുടെ 68 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ആദായ നികുതി അടയ്ക്കുക എന്ന് കമ്പനി ഹര്‍ജിയില്‍ ചോദിക്കുന്നു. തുടര്‍ന്നാണ് കോടതി 15 ശതമാനം നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. കേസില്‍ അടുത്ത 18ന് തുടര്‍വാദം കേള്‍ക്കും.

English summary
Madras high court tells Cognizant to pay Rs 420 crore tax in two days, de-freezes bank account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X