11 വയസ്സുകാരിയെ മതപഠന ശാലയില്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ദില്ലി: ഗാസിയാബാദില്‍ 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ഇയാളെ നേരത്തേ തന്നെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കിഴക്കന്‍ ദില്ലിയിലെ ഗാസിപുര്‍ സ്വദേശിനിയായ പെണ്‍കുട്ടി ആണ് പീഡിപ്പിക്കപ്പെട്ടത്. ഗാസിയാബാദിലെ ഒരു മദ്രസയില്‍ ഒരു ദിവസം പാര്‍പ്പിച്ചാണ് ബലാത്സംഗം നടന്നത്. ഇവിടത്തെ അധ്യാപകനാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 17 വയസ്സുകാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനയില്‍ തന്നെ ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മദ്രസ അധ്യാപകന്റെ പങ്ക് കൂടി അന്വേഷിക്കണം എന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത് വരികയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. മാര്‍ക്കറ്റിലേക്ക് എന്ന് പറഞ്ഞ് പുറത്തിറങ്ങിയ കുട്ടിയെ 17 കാരന്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് ഇക്കാര്യം മനസ്സിലായത്. അതിന് ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ആണ് ഗാസിയബാദിലെ മദ്രസയില്‍ ഉണ്ട് എന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച 17 കാരന് പെണ്‍കുട്ടിയെ നേരത്തെ പരിചയമുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം ഗാസിയാബാദില്‍ മുമ്പ് താമസിച്ചിരുന്നു. പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications