കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദത്തില്‍ പെട്ട ബിജെപി എംപിമാര്‍

Google Oneindia Malayalam News

ലൗ ജിഹാദ് വിവാദം പാര്‍ട്ടിയുടെ മതേതര മുഖം നഷ്ടപ്പെടുത്തി എന്ന് ബി ജെ പിക്കുളളില്‍ തന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ വിഷയം വേണ്ടെന്ന് വെച്ചത്. എന്നാല്‍ ലൗ ജിഹാദിന്റെ ചൂടാറും മുമ്പേ അടുത്ത വര്‍ഗീയ പ്രസ്താവനയുമായി മറ്റൊരു ബി ജെ പി എം പി കൂടി രംഗത്തെത്തി. ഉന്നാവോയില്‍ നിന്നുളള സാക്ഷി മഹാരാജ്.

മദ്രസകളില്‍ നടക്കുന്നത് ഭീകരവാദ പഠനമാണ് എന്ന് സാക്ഷി മഹാരാജ് പറയുന്നത്. മദ്രസകളില്‍ എന്താണ് പഠിപ്പിക്കുന്നത് എന്ന് നോക്കാന്‍ ഒരു പ്രത്യേക ബോര്‍ഡ് വേണമെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്. ബി ജെ പി നേതൃത്വം സാക്ഷി മഹാരാജിന്റെ വാക്കുകളെ പിന്തുണക്കാന്‍ തയ്യാറായില്ല. പക്ഷേ സ്വന്തം എം പിയെ തളളിക്കളയാനും പാര്‍ട്ടി ഒരുക്കമല്ല.

സാക്ഷി മഹാരാജ് മാത്രമല്ല, വിവാദത്തിലായ എം പി മാര്‍ ബി ജെ പിയില്‍ വേറെയുമുണ്ട്. നോക്കൂ.

ഇതാണ് ചോദ്യം

ഇതാണ് ചോദ്യം

ആഗസ്ത് 15നും ജനുവരി 26 നും ദേശീയ പതാക ഉയര്‍ത്തിയ എത്ര മദ്രസകളുണ്ട് ഇന്ത്യയില്‍. എന്തുകൊണ്ടാണ് സ്‌കൂളിനും മദ്രസയ്ക്കും വെവ്വേറെ നിയമങ്ങള്‍, മദ്രസകള്‍ ഭീകരവാദം പഠിപ്പിക്കുന്നത് നിര്‍ത്തി സ്‌കൂളുകളെ പോലെ ആകണം.

വര്‍ഗീയം കുറച്ചുകൂടി കടുക്കും

വര്‍ഗീയം കുറച്ചുകൂടി കടുക്കും

സാക്ഷി മഹാരാജിനും ഒരുപടി മേലെ നില്‍ക്കും ബി ജെ പിയുടെ ഗൊരഖ്പൂര്‍ എം പി യോഗി ആദിത്യനാഥ്. ഒരു ഹിന്ദു പെണ്‍കുട്ടി മതംമാറ്റപ്പെട്ടാല്‍ നൂറ് മുസ്ലിങ്ങളെ ഹിന്ദുമതത്തിലേക്ക് ചേര്‍ക്കും എന്നാണ് യോഗി ആദിത്യനാഥ് പരസ്യമായി പറഞ്ഞത്.

ആദിത്യനാഥ് പാര്‍ലമെന്റിലും

ആദിത്യനാഥ് പാര്‍ലമെന്റിലും

ഹിന്ദുക്കള്‍ സംഘടിക്കണമെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരെ പ്രസംഗിച്ച നേതാവാണ് വിവാദ നായകനായ യോഗി ആദിത്യനാഥ്.

ലൈംഗിക പഠനവും മന്ത്രിയും

ലൈംഗിക പഠനവും മന്ത്രിയും

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണ്ട പകരം യോഗ ചെയ്താല്‍ മതി എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി കൂടിയായ ഡോ ഹര്‍ഷവര്‍ദ്ധന്‍ എം പി വിവാദത്തിലായിരുന്നു. എന്നാല്‍ മന്ത്രിക്ക് പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല.

വിവാദമേ വിവാദം

വിവാദമേ വിവാദം

വാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് വിവാദങ്ങളുടെ ഇരയായ മറ്റൊരു എം പി. സ്മൃതി ഇറാനി തൊട്ടതും പിടിച്ചതും എല്ലാം വിവാദമാണ്. യേല്‍ ഡിഗ്രിയും മോദിയുടെ വിദ്യാഭ്യാസ ദിന പ്രസംഗവും മറ്റും ഇതിലെ ചെറിയ അധ്യായങ്ങള്‍ മാത്രം.

English summary
Days after courting controversy over love jihad controversy, BJP MP Sakshi Maharaj alleged that madrasas across the country are imparting "education of terror". Such irresponsible comments by a Parliamentarian does not only bring embrassment to the party but also create communal tension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X