കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്നും കുട്ടികളെ വിലക്കി; ഉത്തർപ്രദേശിൽ മദ്രസയുടെ അംഗീകാരം റദ്ദാക്കി

  • By Desk
Google Oneindia Malayalam News

ലക്നൗ: ഉത്തർപ്രദേശിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്നും കുട്ടികളെ വിലക്കിയ മദ്രസയുടെ അംഗീകാരം സർക്കാർ റദ്ദാക്കി. മഹാരജ് ഗഞ്ജിലെ കൊൽഹുരിയിലാണ് സംഭവമുണ്ടാത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു.

രാജമാണിക്യത്തിനെതിരെ ഗുരുതര ആരോപണവുമായി യുവ സംരംഭക; പ്രളയക്കെടുതിക്കിടയിലും പ്രതികാരം...രാജമാണിക്യത്തിനെതിരെ ഗുരുതര ആരോപണവുമായി യുവ സംരംഭക; പ്രളയക്കെടുതിക്കിടയിലും പ്രതികാരം...

2007 ലാണ് മദ്രസ് പ്രവർത്തനം ആരംഭിച്ചത്. യുപി മദ്രസ ബോർഡിന്റെ കീഴിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് അംഗീകാരം റദ്ദാക്കിയത്.

ദേശീയ ഗാനം

ദേശീയ ഗാനം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയ ശേഷം കുട്ടികൾ ദേശീയ ഗാനം പാടാൻ തുടങ്ങുമ്പോൾ ചിലർ തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. മതപുരോഹിതനായ മൗലാന ജുനൈദ് അൻസാരിയാണ് സംഭവത്തിലെ മുഖ്യപ്രതി, മദ്രസ പ്രിൻസിപ്പൽ ഫസ്ലൂർ റഹ്മാനും അധ്യാപകനായ നിസാമുമാണ് മറ്റ് പ്രതികൾ.

തടയാൻ ശ്രമിച്ചു

തടയാൻ ശ്രമിച്ചു

മൗലാന ജുനൈദ് അൻസാരി കുട്ടികൾ ദേശിയ ഗാനം ആലപിച്ച് തുടങ്ങിയപ്പോഴേക്കും തടയുകയായിരുന്നു. മറ്റൊരു അധ്യാപകൻ അൻസാരിയെ തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. നമ്മൾ ഇതിവിടെ ചെയ്യാൻ പാടില്ല എന്നലറിക്കൊണ്ടാണ് അൻസാരി കുട്ടികളെ തടയുന്നത്. പ്രിൻസിപ്പലും അധ്യാപകനായ നിസാമും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും അവർ യാതൊരുവിധത്തിലും പ്രതികരിക്കുന്നില്ല.

അറസ്റ്റ്

അറസ്റ്റ്

ദേശീയ ഗാനത്തെ അപമാനിച്ചതിനും രാജ്യദ്രോഹക്കുറ്റം ചുമത്തിയും മൗലാന ജുനൈദ് അൻസാരിക്കും പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ കേസെടുത്തു. തുടർന്ന് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയിൽ ദേശീയ ഗാനം പാടിയിരുന്നുവെന്ന് പ്രിൻസിപ്പൽ പറയുന്നുണ്ടെങ്കിലും വീഡിയോയിൽ ഇത് വ്യക്തമല്ല. ഏത് മതപുരോഹിതനാണെങ്കിലും ദേശീയ ഗാനത്തെ അപമാനിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും ജയിലിൽ പോകേണ്ടി വരുമെന്നും ഉത്തർ പ്രദേശ് സർക്കാരിലെ ഏക മുസ്ലീം മന്ത്രിയായ മൊഹ്സിൻ റാസ പറഞ്ഞു

അന്വേഷണം

അന്വേഷണം

സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജില്ലാ മജിസ്ട്രേറ്റാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മദ്രസയുടെ അംഗീകാരം റദ്ദാക്കുകയായിരുന്നു. ഗുരുതര സ്വാഭാവത്തിലുള്ള സംഭവമാണെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം . സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ മദ്രസകൾക്കും കഴിഞ്ഞ വർഷം തന്നെ സർക്കാർ നിർദ്ദേശം നൽകിയിരുന്നതാണ്.

ആലപ്പുഴയില്‍ 700 ക്യാംപുകളിലായി മൂന്നു ലക്ഷത്തിലേറെ പേര്‍; തൃശൂരില്‍ രണ്ടര ലക്ഷം പേര്‍ആലപ്പുഴയില്‍ 700 ക്യാംപുകളിലായി മൂന്നു ലക്ഷത്തിലേറെ പേര്‍; തൃശൂരില്‍ രണ്ടര ലക്ഷം പേര്‍

English summary
Madrasa loses recognition after students stopped from singing national anthem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X