കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎയ്ക്കൊപ്പം ജീവിക്കാൻ അവകാശമുണ്ട്: പെൺകുട്ടിയുടെ പിതാവിന്റെ ഹർജി കോടതി തള്ളി

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ ദളിത് എംഎൽഎയെ വിവാഹം കഴിച്ച 19കാരിയുടെ പിതാവ് നൽകിയ ഹർജി കോടതി തള്ളി. യുവതിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി യുവതിയ്ക്ക് എംഎൽഎയ്ക്കൊപ്പം ജീവിക്കാമെന്നും അറിയിച്ചു. ഈ ആഴ്ചയാണ് തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ എംഎൽഎ പ്രഭുവും 19കാരിയായ സൌന്ദര്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇതിന് പിന്നാലെ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ സൌന്ദര്യയുടെ പിതാവ് സ്വാമിനാഥൻ തന്റെ മകളെ പ്രഭു തട്ടിക്കൊണ്ടുപോകുയായിരുന്നുവെന്നും ആരോപിച്ചിരുന്നു. തുടർന്നാണ് ഇതേ ആരോപണവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ കല്ലുകുറിച്ചിയിൽ നിന്നുള്ള എംഎൽഎയാണ് പ്രഭു.

ആദ്യ രാഷ്ട്രീയകൊലകേസിലെ പ്രതി ഇന്നത്തെ മുഖ്യമന്ത്രിയും കാരണക്കാരൻ പാർട്ടി സെക്രട്ടറിയും: മുല്ലപ്പളളിആദ്യ രാഷ്ട്രീയകൊലകേസിലെ പ്രതി ഇന്നത്തെ മുഖ്യമന്ത്രിയും കാരണക്കാരൻ പാർട്ടി സെക്രട്ടറിയും: മുല്ലപ്പളളി

തട്ടിക്കൊണ്ടുപോയില്ല

തട്ടിക്കൊണ്ടുപോയില്ല

തനിക്ക് താൽപ്പര്യം ഭർത്താവിനൊപ്പം പോകാനാണെന്ന് കോടതിയിൽ വ്യക്തമാക്കിയ സൌന്ദര്യ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പറഞ്ഞു. തങ്ങൾ പ്രായപൂർത്തിയാവരാണെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങൾ പ്രണയത്തിലാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സൌന്ദര്യയും പ്രഭുവും വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു.

 പോകാൻ അനുവദിച്ചു

പോകാൻ അനുവദിച്ചു


വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാരായ എംഎം സുന്ദരേഷ്, ഡി കൃഷ്ണ കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന് മുമ്പിൽ സൌന്ദര്യയെ പ്രഭു ഹാജരാക്കിയിരുന്നു. ഇതോടെയാണ് സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് സൌന്ദര്യ വ്യക്തമാക്കിയത്. ഇതോടെയാണ് 19കാരിയെ ഭർത്താവിനൊപ്പം പോകാൻ കോടതി അനുവദിക്കുന്നത്.

 വീട്ടുകാർക്ക് പരിചയം

വീട്ടുകാർക്ക് പരിചയം

തന്റെ വീട്ടുകാർക്ക് കഴിഞ്ഞ പത്ത് വർഷമായി പ്രഭുവിനെ അറിയാമെന്നും വിവാഹത്തിന് മുമ്പ് വരെ തന്റെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നുവെന്നും സൌന്ദര്യ വ്യക്തമാക്കി. എന്നാൽ സൌന്ദര്യയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയും വിവാഹം കഴിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സൌന്ദര്യയുടെ പിതാവ് സ്വാമിനാഥനുമായി അഭിപ്രായവ്യത്യാസം ഉടലെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.

 എംഎൽഎയുടെ നിയന്ത്രണത്തിൽ

എംഎൽഎയുടെ നിയന്ത്രണത്തിൽ

പ്രഭുവും സൌന്ദര്യയും തമ്മിലുള്ള വിവാഹം വിശ്വാസ വഞ്ചനയെന്നും സ്വാമിനാഥൻ വിശേഷിപ്പിക്കുന്നു. പ്രായപൂർത്തിയാവുന്നതിന് മുമ്പ് പ്രഭു സൌന്ദര്യയുമായി ബന്ധം സ്ഥാപിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങളാണ് സ്വാമിനാഥൻ ഉന്നയിക്കുന്നത്. മകളെ പ്രണയിക്കുന്നത് പ്രായപൂർത്തിയാകുന്നതിന് മുമ്പാണെന്നും സൌന്ദര്യ പ്രഭുവിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. വിവാഹത്തെ എതിർത്തത് ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ തുടർന്നാണെന്നും ജാതിയുടെ പേരിലല്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Madrass hight permits 19 year old girl to stays with AIADMK MLA after plea from father Madrass hight permits 19 year old girl to stays with AIADMK MLA after plea from father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X