ഭാരത് മാതാ കീജയ് എന്നു വിളിച്ചില്ല, വിദ്യാര്‍ത്ഥികളുടെ കൈ തല്ലിയൊടിച്ചു
ദില്ലി; ഭാരത് മാതാ കീജയ് വിളിക്കാന്‍ വിസമ്മതിച്ച മൂന്നു മുസ്ലീം വിദ്യാര്‍ത്ഥികളുടെ കൈ തല്ലിയൊടിച്ചു. മദ്രസ്സയില്‍ പോയി മടങ്ങി വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മദ്യപാന്‍മാരുടെ മര്‍ദ്ദനമേറ്റത്. ഔട്ടര്‍ ദില്ലിയിലെ രമേശ് എന്‍ക്ലേവിലെ പാര്‍ക്കില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മദ്രസ്സയ്ക്ക് തൊട്ടുടുത്ത പാര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ ഒഴിവു സമയത്ത് എത്തിയതായിരുന്നു. അവിടെയിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന അഞ്ചംഗം സംഘം ഇവരുടെ അടുത്തെത്തി ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇതിന് വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഒരാളുടെ കൈക്ക് ഒടിവുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവരെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ സമയം ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications