മദ്രസയില്‍ ചങ്ങലയ്ക്കിട്ടു; രക്ഷപ്പെട്ട വിദ്യാര്‍ഥികള്‍ റെയില്‍വേ സ്റ്റേഷനില്‍
ആല്‍വാര്‍: മദ്രസയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥികളെ ചങ്ങലയ്ക്കിട്ട അധ്യാപകനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം. സഹില്‍(14), മുഷറഫ്(8) എന്നീ വിദ്യാര്‍ഥികളെയാണ് മദ്രസാ അധ്യാപകന്‍ ചങ്ങലയ്ക്കിട്ടത്. ഇവിടെനിന്നും രക്ഷപ്പെട്ട വിദ്യാര്‍ഥികള്‍ കാലില്‍ ചങ്ങലയുമായി റെയില്‍വേ സ്റ്റഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കാലില്‍ ചങ്ങലയുമായെത്തിയ കുട്ടികളെ ഉടന്‍ പോലീസ് എത്തി രക്ഷപ്പെടുത്തി. ഇവരിപ്പോള്‍ ചൈല്‍ഡ്‌ലൈനിന്റെ സംരക്ഷണയിലാണെന്ന് പോലീസ് സൂപ്രണ്ട് അയജ് പാല്‍ ലാംബ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തുനടത്തിയ അന്വേഷണത്തിനൊടുവില്‍ മൗലാന അയുബിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

കുട്ടികളെ കുറച്ചുദിവസമായി മദ്രസയില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു. മദ്രസയില്‍ താമസിച്ചു പഠിക്കുന്നവരാണ് വിദ്യാര്‍ഥികള്‍. ചെറിയ തെറ്റിനുപോലും വിദ്യാര്‍ഥികളെ ക്രൂരമായാണ് മര്‍ദ്ദിച്ചിരുന്നതെന്ന് ഇവര്‍ പോലീസിന് മൊഴിനല്‍കി. മദ്രസ അധ്യാപകനെതിരെ മദ്രസാ ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആല്‍വാര്‍ ജില്ലയിലെ മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. മദ്രസയിലെ മറ്റുവിദ്യാര്‍ഥികളില്‍നിന്നും മൊഴിയെടുത്തു. അധ്യാപകന്‍ വിദ്യാര്‍ഥികളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായാണ് പ്രാഥമിക വിവരം. പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇയാള്‍ക്കെതിരെ നടപടിയെടുക്കും.












Click it and Unblock the Notifications