ഐഎസ്‌ഐ, അല്‍ ഖ്വായ്ദ ബന്ധം; മദ്രസ അധ്യാപകന്‍ ബെംഗളൂരുവില്‍ പിടിയില്‍
ബെംഗളൂരു: ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ ഖ്വായ്ദ, പാക് ചാരസംഘടനയായ ഐ എസ് ഐ എന്നിവയുമായി ബന്ധം ആരോപിച്ച് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ബനശങ്കരി സ്വദേശിയായ മൗലാനാ അന്‍സര്‍ ഷാ എന്നയാളാണ് പിടിയിലായത്. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനും തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനുമാണ് അറസ്റ്റ്.
ബെംഗളൂരുവിലെ ഇല്യാസ് നഗറില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദില്ലി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് മൗലാനാ അന്‍സര്‍ ഷായെ കസ്റ്റഡിയില്‍ എടുത്തത്. പാകിസ്താനി ചാരസംഘടനയായ ഐ എസ് ഐയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. കൂടുതല്‍ വിവരങ്ങള്‍ക്കായി ദില്ലി പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

കര്‍ണാടകയില്‍ ആളുകള്‍
ദിയോബന്ദിലെ ദാറുല്‍ ഉലൂമിലാണ് മൗലാനാ അന്‍സര്‍ ഷാ പഠിച്ചത്. കര്‍ണാടകയില്‍ ഇയാള്‍ക്ക് ഫോളോവേഴ്‌സുണ്ട് എന്നാണ് പോലീസ് പറയുന്നത്.

പള്ളിയില്‍ നിന്നും പുറത്താക്കി
ബെംഗളൂരുവിലെ ഒരു മോസ്‌കില്‍ ജോലി ചെയ്യുകയായിരുന്ന ഇയാളെ പുറത്താക്കിയിരുന്നു, സ്ത്രീകളെ താറടിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനായിരുന്നു ഈ നടപടി.

നേരത്തെ മുന്നറിയിപ്പ്
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തിയ ഇയാള്‍ക്ക് മോസ്‌കില്‍ നിന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് അറിയുന്നത്.

ഐ ബി നിരീക്ഷണം
ഇതേത്തുടര്‍ന്നാണ് ഇന്റലിജന്‍്‌റ്‌സ് ബ്യൂറോ ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. അല്‍ ഖ്വയ്ദക്കെതിരെ ഓപ്പറേഷന്‍ നടത്തുന്ന പ്രത്യേക സംഘം നടത്തുന്ന നാലാമത്തെ അറസ്റ്റാണ് മൗലാനാ അന്‍സര്‍ ഷായുടേത്.

ഡിസംബറിലും അറസ്റ്റ്
ഇക്കഴിഞ്ഞ ഡിസംബറില്‍ അല്‍ ഖ്വായ്ദയുടെ ഒരു സജീവ സംഘത്തെ കട്ടക്കില്‍ തകര്‍ക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications