കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസ്സകള്‍ സ്വവര്‍ഗ്ഗരതിയുടെ ഗൂഢകേന്ദ്രങ്ങളെന്ന് അലിഗഢ് പ്രൊഫസര്‍... സത്യമോ?

  • By Soorya Chandran
Google Oneindia Malayalam News

അലിഗഢ്: മുസ്ലീം മതപഠന കേന്ദ്രങ്ങളായ മദ്രസ്സകള്‍ക്കെതിരെ പലരും പല ആക്ഷേപങ്ങളും പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു ആരോപണം ആദ്യമായിട്ടായിരിയ്ക്കും.

മദ്രസ്സകള്‍ സ്വവര്‍ഗ്ഗ രതിയുടെ ഗൂഢ കേന്ദ്രങ്ങളാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. ആരോപണം ഉന്നയിച്ചതാകട്ടെ അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ആയ വസീം രാജയും. സംഭവം വിവാദമായതോടെ വസീം രാജ താന്‍ അങ്ങനെ പറഞ്ഞിട്ടെല്ലെന്നും പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

Madrasa

സ്വവര്‍ഗ്ഗരതിയുടേയും ദുരാചാരങ്ങളുടേയും ഗൂഢകേന്ദ്രങ്ങളാണ് എന്നായിരുന്നു അദ്ദേഹം ഒരു വാട്‌സ് അപ്പ് സന്ദേശത്തില്‍ പറഞ്ഞത്. മദ്രസ്സകളിലെ മൗലവികള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മദ്രസ്സകള്‍ അടച്ചുപൂട്ടിയാല്‍ മാത്രമേ രാജ്യത്തെ മുസ്ലീം യുവാക്കളുടെ ഭാവി മെച്ചപ്പെടൂ എന്നും പ്രൊഫസര്‍ തന്റെ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നുണ്ട്.

അലിഗഢ് സര്‍വ്വകലാശാലയില്‍ കഴിഞ്ഞ 30 വര്‍ഷമായി സേവനമനുഷ്ടിച്ച് വരികയാണ് വസീം രാജ. ചരിത്ര വിഭാഗം അധ്യാപകനാണ് ഇദ്ദേഹം. ഇത്തരമൊരു വാര്‍ത്തയെ അദ്ദേഹം പൂര്‍ണമായും നിഷേധിച്ചു. താന്‍ സാര്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നുവെന്നും ആരോ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ താന്‍ ആ വാട്‌സ് ആപ്പ് ചാറ്റ് ഗ്രൂപ്പ് ബ്ലോക്ക് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സര്‍വ്വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇപ്പോഴും പ്രതിഷേധത്തിലാണ്.

English summary
An Aligarh Muslim University professor's alleged comments on madrassas that they are "dens of vice and homosexuality" has triggered a storm of protest in the campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X