കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസകളില്‍ ഇനി ഉറുദ്ദുവും അറബിയും പഠിപ്പിക്കരുതെന്ന് ശിവസേന

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഇംഗ്ലീഷ് അറിയാത്ത മുസ്ലീം സ്ത്രീകളെ ബ്രിട്ടനില്‍ നിന്നും നാടുകടത്തുമെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശിവസേനയും പ്രതികരിച്ചു. മദ്രസകളില്‍ ഇനി ഉറുദ്ദുവും അറബിയും പഠിപ്പിക്കരുതെന്നാണ് ശിവസേന പറയുന്നത്.

അറബിക്കും ഉറുദ്ദുവിനും പകരം ഇംഗ്ലീഷും ഹിന്ദിയും പാഠ്യവിഷയമാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇംഗ്ലീഷ് അറിയാത്ത മുസ്ലീം സ്ത്രീകളെ പുറത്താക്കുമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് ശിവസേന ഇങ്ങനെയൊരു ആവശ്യം മോദി സര്‍ക്കാരിന്റെ മുന്നില്‍വെച്ചത്.

madrassa

ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും മദ്രസസകള്‍ മാറണമെന്നാണ് ശിവസേന പറയുന്നത്. ഏകീകൃത സിവില്‍ കോഡ് മോദി സര്‍ക്കാര്‍ കൊണ്ടുവരണമെന്നും ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള മുന്‍കൈ സര്‍ക്കാര്‍ എടുക്കണമെന്നും ശിവസേന പറഞ്ഞിരുന്നു.

വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന മോദി വ്യവസായം, വാണിജ്യം, സംസ്‌കാരം, വിഭവശേഷി എന്നിവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചര്‍ച്ച നടത്തുന്നു. എന്നാല്‍ രാജ്യത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ കൂടി മോദി ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ശത്രുക്കള്‍ക്കെതിരെ പോരാടാനുള്ള ധൈര്യം എവിടെ നിന്നു ലഭിക്കുമെന്നും ശിവസേന ചോദിക്കുന്നുണ്ട്.

English summary
Shiv Sena said madrassas in India should be barred from using Urdu and Arabic as medium of instruction and they should be replaced with English and Hindi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X