കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിന് മറ്റൊരു തലസ്ഥാനം കൂടി; ഡിഎംകെ നീക്കം പൊളിയുമോ? ആവശ്യവുമായി മന്ത്രിമാര്‍

Google Oneindia Malayalam News

ചെന്നൈ: ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളുണ്ടാകുമെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ നടപടികള്‍ ഏറെകുറെ പൂര്‍ണമായിരിക്കുന്നു. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനം ഛണ്ഡീഗഡ് ആണ്. തലസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് വികസനവും സൗകര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്. പലപ്പോഴും ഇതിന് പിന്നില്‍ രാഷ്ട്രീയവുമുണ്ടാകും.

Recommended Video

cmsvideo
Madurai should be made the second capital of Tamil Nadu, demands RB Udhayakumar | Oneindia Malayalam

തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്ക് പുറമെ മറ്റൊരു തലസ്ഥാനവും കൂടി വന്നാലോ? അടുത്തിടെ ഒട്ടേറെ പുതിയ ജില്ലകള്‍ രൂപീകരിച്ചിരുന്നു തമിഴ്‌നാട്ടില്‍. ഇപ്പോഴിതാ പുതിയ തലസ്ഥാനം കൂടി വേണമെന്ന ആവശ്യമുയരുന്നു. അതിന് പിന്നില്‍ രാഷ്ട്രീയം കൂടി ചേരുമ്പോള്‍ പ്രതിപക്ഷമായ ഡിഎംകെക്ക് നെഞ്ചിടിപ്പ് കൂടും. വിശദാംശങ്ങള്‍ ഇങ്ങനെ...

മധുരൈയില്‍ പുതിയ തലസ്ഥാനം

മധുരൈയില്‍ പുതിയ തലസ്ഥാനം

മധുരൈയില്‍ പുതിയ തലസ്ഥാനം രൂപീകരിക്കണമെന്നാണ് ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ചെന്നൈ ആണ് നിലവില്‍ തമിഴ്‌നാട് തലസ്ഥാനം. അതിന് പുറമെയാണ് മറ്റൊരു തലസ്ഥാനം കൂടി വേണമെന്ന ആവശ്യം ഉയരുന്നത്.

രാഷ്ട്രീയ നീക്കമോ

രാഷ്ട്രീയ നീക്കമോ

എഐഎഡിഎംകെ മധുരൈയില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയിലെ യുവാക്കളെ ആവേശത്തിലാക്കാന്‍ മധുരൈ കേന്ദ്രമായി പുതിയ തലസ്ഥാനം എന്ന ആവശ്യം എഐഎഡിഎംകെ അംഗീകരിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

അഴഗിരിയും സ്റ്റാലിനും

അഴഗിരിയും സ്റ്റാലിനും

പ്രതിപക്ഷമായ ഡിഎംകെയുടെ ശക്തി കേന്ദ്രമാണ് മധുരൈ. കരുണാനിധിയുടെ മകന്‍ അഴഗിരി മധുരൈ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇദ്ദേഹത്തിന് ഒട്ടേറെ അനുയായികള്‍ ഇവിടെയുണ്ട്. അഴഗിരിയും സ്റ്റാലിനും തമ്മില്‍ അത്ര ചേര്‍ച്ചയില്ല എന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

വികസനം മുന്‍ നിര്‍ത്തി

വികസനം മുന്‍ നിര്‍ത്തി

വികസനം മുന്‍ നിര്‍ത്തിയാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗം മധുരൈ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാട്ടില്‍ വികസനം എത്തണമെങ്കില്‍ മധുരൈ തലസ്ഥാനമാക്കി മാറ്റണമെന്നും എഐഎഡിഎംകെ നേതാക്കള്‍ ആവശ്യപ്പെടുന്നു.

എഐഎഡിഎംകെക്ക് നേട്ടമാകുമോ

എഐഎഡിഎംകെക്ക് നേട്ടമാകുമോ

മധുരൈ രണ്ടാം തലസ്ഥാനമാക്കണമെന്ന ആവശ്യം എഐഎഡിഎംകെ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പാര്‍ട്ടിക്ക് ഈ മേഖലയില്‍ സ്വാധീനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഒപ്പം ഡിഎംകെയിലെ ഭിന്നത മുതലെടുക്കാന്‍ കൂടി കഴിഞ്ഞാല്‍ എഐഎഡിഎംകെയ്ക്ക് മേഖലയില്‍ നേട്ടമുണ്ടാക്കാം.

രണ്ടു മന്ത്രിമാര്‍ രംഗത്ത്

രണ്ടു മന്ത്രിമാര്‍ രംഗത്ത്

വിവര സാങ്കേതിക മന്ത്രി ആര്‍ബി ഉദയകുമാര്‍, സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ രാജ എന്നിവരാണ് മധുരൈ രണ്ടാം തലസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എഐഎഡിഎംകെയുടെ മധുരൈ വെസ്റ്റ് വിങ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇക്കാര്യം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിനും പ്രത്യേക നിവേദനം നല്‍കാനാണ് ഇവരുടെ തീരുമാനം.

മധുരൈയില്‍ നിന്നുള്ളവര്‍

മധുരൈയില്‍ നിന്നുള്ളവര്‍

മന്ത്രിമാരായ ഉദയകുമാറും സെല്ലൂര്‍ രാജയും മധുരൈയില്‍ നിന്നുള്ളവരാണ്. മാത്രമല്ല, ഇവരുടെ നിയമസഭാ മണ്ഡലങ്ങളും മധുരൈ മേഖലയിലാണ്. മേഖലയുടെ വികസന മുരടിപ്പ് മറികടക്കാന്‍ മധുരൈ രണ്ടാം തലസ്ഥാനമാക്കി മാറ്റണമെന്നാണ് ഇരുവരുടെയും ആവശ്യം.

എംജിആര്‍ ആഗ്രഹിച്ചിരുന്നു

എംജിആര്‍ ആഗ്രഹിച്ചിരുന്നു

എഐഎഡിഎംകെ നേതാവ് എംജിആര്‍ മധുരൈ നഗരത്തെ രണ്ടാം തലസ്ഥാനമാക്കി മാറ്റാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് മന്ത്രി സെല്ലൂര്‍ രാജ പറയുന്നത്. എന്നാല്‍ ഈ ആവശ്യത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളതെന്ന് പ്രതിപക്ഷമായ ഡിഎംകെ കുറ്റപ്പെടുത്തുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

അടുത്തവര്‍ഷം ആദ്യ പകുതിയിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിഎംകെ അധികാരം പിടിക്കുമെന്നാണ് സൂചനകള്‍. ഇത് മറികടക്കാന്‍ എല്ലാ നീക്കങ്ങളും എഐഎഡിഎംകെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണോ പുതിയ തലസ്ഥാന ആവശ്യം എന്നതും സുപ്രധാന ചോദ്യമാണ്. മധുരൈ മേഖല പിടിക്കാന്‍ എഐഎഡിഎംകെക്ക് സാധിച്ചാല്‍ ഡിഎംകെ കൂടുതല്‍ പ്രതിസന്ധിയിലാകും.

വിഭജനവും വികസനവും

വിഭജനവും വികസനവും

സംസ്ഥാന വിഭജനം, ജില്ലാ വിഭാജനം, തലസ്ഥാന രൂപീകരണം തുടങ്ങിയ പല ആവശ്യങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ ശക്തമാണ്. കേരളത്തിലും മലബാര്‍ കേന്ദ്രമായി തലസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. യുപിയില്‍ സംസ്ഥാനം ഇനിയും വിഭജിക്കണമെന്നും ആവശ്യമുണ്ട്. 2013ലാണ് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷം കശ്മീര്‍ വിഭജിച്ചിരുന്നു.

മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലിന് പിന്നാലെ; വിശാല സഖ്യം വരുന്നു, ഇറാനും തുര്‍ക്കിയും ഒറ്റപ്പെടുംമുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലിന് പിന്നാലെ; വിശാല സഖ്യം വരുന്നു, ഇറാനും തുര്‍ക്കിയും ഒറ്റപ്പെടും

English summary
Madurai to Make Second Capital of Tamil Nadu; AIADMK Ministers' Demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X