Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിലും ബിഹാറിലും പോലെ ബംഗാളിലും മാഫിയ രാജ്; ബിജെപിയെ വെട്ടിലാക്കി ദിലീപ് ഘോഷ്,പരിഹസിച്ച് തൃണമൂൽ

കൊൽക്കത്ത; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാളിലെ ക്രമസമാധാനനില വഷളാവുകയാണെന്നും ക്രമേണ അത് മാഫിയകൽ ഭരിക്കുന്ന യുപി പോലെയും ബിഹാർ പോലെയുമാണ് ബംഗാൽ മാറിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു ദിലീപ് ഘോഷിൻറെ പരാമർശം.

ബിജെപി ഭരണത്തിലുള്ള ബിഹാറിലും യുപിയിലും മാഫിയ രാജാണെന്ന് സമ്മതിച്ചുള്ള ബംഗാൾ അധ്യക്ഷന്റെ പരാമർശം സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് ഇതിന് മറുപടി നൽകിയത്. ഉത്തർപ്രദേശിലെയും ബീഹാറിലെയും പോലെ പശ്ചിമ ബംഗാൾ ഒരു മാഫിയ-രാജിലേക്ക് വഴുതിവീഴുകയാണ്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ടൈറ്റഗാർഗിൽ ബിജെപി നേതാവ് മനീഷ് ശുക്ലയെ കൊലപ്പെടുത്തിയ സംഭവത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവെയായിരുന്നു ദീലീപ് ഘോഷിന്റെ പരാമർശം.പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ചാണ് കൗണ്‍സിലര്‍ കൂടിയായ മനീഷ് ശുക്ല വെടിയേറ്റ് കൊല്ലപ്പെട്ടത്.

dilip-ghosh1-15

ഓരോ ദിവസം കഴിയുന്തോറും ബംഗാളിലെ ക്രമസമാധാനനില വഷളാവുകയാണ്.ശുക്ലയെപ്പോലുള്ള ഒരു ബഹുജന നേതാവിനെ കൊല്ലാനുള്ള ഗൂഡാലോചനയിൽ പോലീസിനും പങ്കുണ്ടെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. ഇത്തരം അരാജകത്വ സാഹചര്യം തുടരുകയാണെങ്കിൽ സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് സാധ്യമാകുമോയെന്ന് ദിലീപ് ഘോഷ് ചോദിച്ചു. 2021 ലാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിലായി 120 ൽ അധികം ബിജെപി പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്നും ദിലീപ് ഘോഷ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് തിതാഗഡ് മുനിസിപ്പാലിറ്റിയിലെ ബിജെപി കൗണ്‍സിലറായ മനീഷ് ശുക്ലയെ ബൈക്കിലെത്തിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം ദിലീപ് ഘോഷിന്റെ പരാമർശത്തിനെതിരെ രൂക്ഷപരിഹാസമായിരുന്നു തൃണമൂൽ കോൺഗ്രസ് ഉയർത്തിയത്. ബിഹാറിലും യുപിയിലും മാഫിയാ രാജാണെന്ന് സമ്മതിക്കാൻ ദിലീപ് തയ്യാറാല്ലോ,ഒരു തവണയെങ്കിലും അദ്ദേഹം സത്യം പറഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും മന്ത്രിയുമായ ഫിർഹാദ് ഹക്കീം പ്രതികരിച്ചത്.

Recommended Video

cmsvideo
    അഴിമുഖത്തിന്റെ റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്ത് യോഗി പോലീസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+