കെജ്രിവാളിനെ കൊല്ലാന്‍ വാടകഗുണ്ടകള്‍?
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊല്ലാന്‍ വാടക കൊലയാളികളെ നിയോഗിച്ചിരിയ്ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കുടിവെള്ള മാഫിയയായാണ് കെജ്രിവാളിനെതിരെ വാടക കൊലയാളികളെ നിയോഗിച്ചിരിയ്ക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെജ്രിവാളിന് വധഭീഷണിയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു
ജനദര്‍ബാര്‍ നടക്കുന്നവേളയില്‍ ആക്രമണം ഉണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇഡഡ് കാറ്റഗറി സുരക്ഷ നിഷേധിച്ചെങ്കിലും കെജ്രിവാഴിന് സുരക്ഷ ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ കൗശാന്പിയിലുള്ള അപ്പാര്‍ട്ട്മെന്റിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജനവരി ഒന്നുമുതല്‍ ദില്ലിയില്‍ ഓരോ കുടുംബത്തിനും പ്രതിദിനം 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുന്ന കെജ്രിവാളിന്റെ നീക്കത്തിനെതിരെയാണ് കുടിവെള്ള മാഫിയകള്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. ആംആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ സൗജന്യ കുടിവെള്ള വിതരണം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications