'മാഗി ടെസ്റ്റിങ്ങിനുള്ള സൗകര്യം ഇന്ത്യന്‍ ലാബുകള്ക്കില്ല'
മുംബൈ: തങ്ങളുടെ ഉത്പന്നമായ മാഗി ശരിയായ രീതിയില്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇന്ത്യയിലെ ലാബകള്ക്കില്ലെന്ന് നെസ്ലെ കമ്പനി. മാഗി നിരോധനവുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ നടക്കുന്ന കേസിനിടെയാണ് കമ്പനി കോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദില്ലി, മഹാരാഷ്ട്ര, പഞ്ചാബ്, അസം, ബിഹാര്‍, മധ്യപ്രദേശ്, തമിഴ്നാട്, ജമ്മു കാശ്മീര്‍, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നേരിട്ട് മാഗി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളമടക്കമുള്ള മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളും മാഗി നിരോധിച്ചിരിക്കുകയാണ്.

എന്നാല്‍, മാഗിയില്‍ ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഇന്ത്യയിലെ ലാബുകള്‍ക്ക് ശേഷിയിലെന്ന് നെസ്ലെ കമ്പനി വാദിക്കുന്നു. പശ്ചിമ ബംഗാള്‍, പൂനെ, ദില്ലി എന്നിവിടങ്ങളിലെ ലാബുകള്‍ക്ക് പരിശോധനയ്ക്കുള്ള കഴിവില്ലെന്നും വറോദ്ര, രാജ്കോട്ട്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ലാബുകള്‍ക്ക് അംഗീകാരമില്ലെന്നും നെസ്ലെ ഹൈക്കോടതിയെ ബോധിപ്പിച്ചു.
മാഗിയില്‍ അനുവദനീയമായതിലും കൂടുതല്‍ അജിനാമോട്ടോയും, ലെഡ്ഡും അടങ്ങിയിട്ടുണ്ടെന്ന് ലാബുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മാഗി അതത് സംസ്ഥാനങ്ങളില്‍ നിരോധിച്ചത്. നിരോധനം വന്നതിനെ തുടര്‍ന്ന് കോടിക്കണക്കിന് മാഗി പാക്കറ്റുകള്‍ കമ്പനി പിന്‍വലിക്കേണ്ടതായും വന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications