കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാഗി ടെസ്റ്റിങ്ങിനുള്ള സൗകര്യം ഇന്ത്യന്‍ ലാബുകള്‍ക്കില്ല'

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: തങ്ങളുടെ ഉത്പന്നമായ മാഗി ശരിയായ രീതിയില്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇന്ത്യയിലെ ലാബകള്‍ക്കില്ലെന്ന് നെസ്ലെ കമ്പനി. മാഗി നിരോധനവുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ നടക്കുന്ന കേസിനിടെയാണ് കമ്പനി കോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദില്ലി, മഹാരാഷ്ട്ര, പഞ്ചാബ്, അസം, ബിഹാര്‍, മധ്യപ്രദേശ്, തമിഴ്‌നാട്, ജമ്മു കാശ്മീര്‍, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നേരിട്ട് മാഗി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളമടക്കമുള്ള മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളും മാഗി നിരോധിച്ചിരിക്കുകയാണ്.

maggi-mania

എന്നാല്‍, മാഗിയില്‍ ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഇന്ത്യയിലെ ലാബുകള്‍ക്ക് ശേഷിയിലെന്ന് നെസ്ലെ കമ്പനി വാദിക്കുന്നു. പശ്ചിമ ബംഗാള്‍, പൂനെ, ദില്ലി എന്നിവിടങ്ങളിലെ ലാബുകള്‍ക്ക് പരിശോധനയ്ക്കുള്ള കഴിവില്ലെന്നും വറോദ്ര, രാജ്‌കോട്ട്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ലാബുകള്‍ക്ക് അംഗീകാരമില്ലെന്നും നെസ്ലെ ഹൈക്കോടതിയെ ബോധിപ്പിച്ചു.

മാഗിയില്‍ അനുവദനീയമായതിലും കൂടുതല്‍ അജിനാമോട്ടോയും, ലെഡ്ഡും അടങ്ങിയിട്ടുണ്ടെന്ന് ലാബുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മാഗി അതത് സംസ്ഥാനങ്ങളില്‍ നിരോധിച്ചത്. നിരോധനം വന്നതിനെ തുടര്‍ന്ന് കോടിക്കണക്കിന് മാഗി പാക്കറ്റുകള്‍ കമ്പനി പിന്‍വലിക്കേണ്ടതായും വന്നു.

English summary
Maggi ban: Nestle says Govt labs not equipped to conduct lead test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X